എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നല്‍കിയിരുന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണം : ഗപാഖ്
ദോഹ. സാധാരണക്കാരായ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രയും ലഘു ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പതിനെട്ട് വര്‍ഷമായി നല്‍കി വന്ന സൗജന്യ ഭക്ഷണം നിര്‍ത്തലാക്കുകയും ഇനി കൂടുതല്‍ പണം നല്‍കി മാത്രം ഭക്ഷണം ലഭ്യമാക്കുകയും ചെയ്യണമെന്നത് സാധാരണ പ്രവാസികള്‍ക്ക് പ്രയാസമാണെന്നും ആയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗപാഖ് എയര്‍ ഇന്ത്യ മാനേജ്‌മെന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടു.
ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ ഫുള്‍ സര്‍വീസ് വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് തതുല്യമായ ടിക്കറ്റ് നിരക്ക് വാങ്ങുമ്പോഴും ലഘു ഭക്ഷണം പോലും നിര്‍ത്തലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മാനേജ്‌മെന്റിനെ അറിയിച്ചു.
യാത്രക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുവാനുള്ള അധികാരങ്ങള്‍ എയര്‍ലൈനുകള്‍ക്ക് വിട്ടു നല്‍കാതെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഗപാഖ് എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട്, കെ.കെ. ഉസ്മാന്‍, ജന: സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ശാഫി , അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, മുസ്തഫ ഏലത്തൂര്‍, പി.പി. സുബൈര്‍, അന്‍വര്‍ ബാബു, അന്‍വര്‍ സാദത്ത് ടി.എം.സി, കോയ കൊണ്ടോട്ടി, ഹബീബു റഹ്‌മാന്‍ കിഴിശ്ശേരി അമീന്‍ കൊടിയത്തൂര്‍, ഗഫൂർ കാലിക്കറ്റ് എന്നിവര്‍ സംസാരിച്ചു.