Local News
‘അരികില്‍’ എന്ന മ്യൂസിക് ആല്‍ബത്തിന്റെ ടീസര്‍ ലോഞ്ചിങ് റേഡിയോ സുനോയില്‍ നടന്നു

ദോഹ. പ്രശസ്ത സംഗീത സംവിധായാകന്‍ ശ്യാം ധര്‍മന്‍ സംഗീതം നല്‍കി ഷാജു തളിക്കുളം എഴുതി അബുബക്കര്‍ ആലപിച്ച അരികില്‍ എന്ന ആല്‍ബത്തിന്റെ ടീസര്‍ പ്രകാശനം ദോഹ റേഡിയോ സുനോയില്‍ നടന്നു. മുഹ്‌സിന്‍ തളിക്കുളം സംവിധാനം നിര്‍വഹിച്ച ഈ മ്യൂസിക്കല്‍ ആല്‍ബത്തില്‍, ജോമി ജോണ്‍, ഫെമിന ഫൈസല്‍ എന്നിവരാണ് മുഖ്യ കഥാ പാത്രങ്ങള്‍.
ചായക്കട, ജി മാക്‌സ് ഹൈപ്പര്‍ മാര്‍ക്കറ്റ്, അല്‍ സിട്ടീന്‍ ട്രേഡിങ്ങ് കമ്പനി, എന്നിവര്‍ പ്രായോജകരാകുന്ന ഈ ആല്‍ബത്തിന്റെ ടീസര്‍ പ്രകാശന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, പ്രൊഡ്യൂസര്‍ അഭിലാഷ് എഡിഷന്‍, ജോമി ജോണ്‍, ഫെമിന ഫൈസല്‍, ഷാജു തളിക്കുളം ഷിഹാബ് തളിക്കുളം, അസിലു അഫ്‌സല്‍,എന്നിവര്‍ പങ്കെടുത്തു.
വണ്‍ ടു വണ്‍ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ഈ ആല്‍ബം റിലീസ് ചെയ്യുന്നത്.