ടീ ടൈം – യൂത്ത് വിംഗ് കെ.എം.സി.സി മലപ്പുറം ഫുട്‌ബോള്‍: കൊണ്ടോട്ടി ജേതാക്കള്‍
ദോഹ : യൂത്ത് വിങ് ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടീ ടൈം മുഖ്യ പ്രായോജകരായ പ്രഥമ ഫിറോസ് ബാബു മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെഎംസിസി കൊണ്ടോട്ടി മണ്ഡലം ജേതാക്കളായി. ദോഹ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിനു കാണികളുടെയും , ഖത്തര്‍ മഞ്ഞപ്പടയുടെ താളമേള അകമ്പടിയോടെയും നടന്ന ആവേശകരമായ കലാശ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൊന്നാനിയെ തോല്‍പ്പിച്ചാണ് കൊണ്ടോട്ടി കിരീടം നേടിയത്.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ആഷിക് പൊന്നാനിയേയും , ടോപ് സ്‌കോററായി ഫവാസ് കൊണ്ടോട്ടിയേയും , മികച്ച ഗോള്‍കീപ്പറായി സക്കീര്‍ കോട്ടക്കലിനേയും, മികച്ച പ്രതിരോധ നിരക്കാരനായി ജിതിന്‍ പെരിന്തല്‍മണ്ണയെയും, ഫൈനലിലെ മികച്ച കളിക്കാരനായി ഷാനിദ് കൊണ്ടോട്ടിയെയും തിരഞ്ഞെടുത്തു.
ജേതാക്കള്‍ക്കുള്ള റോളിംഗ് ട്രോഫി ഖത്തര്‍ കെ എം സി സി ആക്ടിങ് പ്രസിഡണ്ട് കെ. മുഹമ്മദ് ഈസയും ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാനും ചേര്‍ന്ന് സമ്മാനിച്ചു. വിന്നേഴ്‌സ് ട്രോഫി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, സംസ്ഥാന നേതാക്കളായ സിദ്ദീഖ് വാഴക്കാട്, അലി മൊറയൂര്‍ എന്നിവര്‍ ചേര്‍ന്നും, റണ്ണേഴ്‌സ് ട്രോഫി യൂത്ത് വിങ്ങ് ചെയര്‍മാന്‍ ശാക്കിര്‍ ജലാല്‍ , ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍ എന്നിവര്‍ ചേര്‍ന്നും സമ്മാനിച്ചു. ജേതാക്കള്‍ക്കും റണ്ണേഴ്‌സ് ടീമിനും ക്യാഷ് പ്രൈസും മെഡലുകളും സമ്മാനിച്ചു.
വര്‍ണ്ണാഭമായ സമ്മാന ദാന ചടങ്ങില്‍ ക്യൂ.എഫ്.എ പ്രതിനിധികള്‍, ഖിഫ് പ്രതിനിധികള്‍, ടൂര്‍ണ്ണമന്റ് മുഖ്യ പ്രായോജകരായ ടീ ടൈം ഖത്തര്‍ പ്രതിനിധികള്‍, ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍, മലപ്പുറം ജില്ലാ ഭാരവാഹികളായ മെഹ്ബൂബ് നാലകത്ത് , അക്ബര്‍ വെങ്ങശേരി, റഫീക് കൊണ്ടോട്ടി, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ലയിസ് ഏറനാട്, മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍ക്കടവ്, ഷംസീര്‍ മാനു, ജില്ല , മണ്ഡലം ഭാരവാഹികള്‍, യൂത്ത് വിംഗ് ഭാരവാഹികള്‍, മലപ്പുറം ജില്ലാ കെ.എം.സി.സി സബ് കമ്മറ്റികളായ മീഡിയ വിംഗ്, ഗ്രീന്‍ ഹീറോസ്, ലീഡ്, ഹെല്‍ത്ത് വിംഗ് , എസ്.എസ്.പി ടീം , ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍ , റേഡിയോ പാര്‍ട്ണര്‍ റേഡിയോ സുനോ 91.7 എഫ് എം , എന്നിവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് ചെയര്‍മാന്‍ മുഹ്‌സിന്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഫാസില്‍ നെച്ചിയില്‍ സ്വാഗതവും, ജംഷീര്‍ തിരൂരങ്ങാടി നന്ദിയും പറഞ്ഞു.