Uncategorized

ദോശയുടെ നാടന്‍ രുചികൂട്ടൊരുക്കി ഓറിയന്റല്‍ റെസ്റ്റോറന്റ്


അമാനുല്ല വടക്കാങ്ങര
ദോഹ. ദോശയുടെ നാടന്‍ രുചികൂട്ടൊരുക്കി ഓറിയന്റല്‍ റെസ്റ്റോറന്റിന്റെ ദോശഫെസ്റ്റിവെല്‍ ജൂലൈ 15ന് സമാപിക്കും. നാടന്‍ ഊത്തപ്പം മുതല്‍ ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശയടക്കം 25 ഇനം ദോശകളുടെ രുചിപെരുമ തേടി നൂറുകണക്കിനാളുകളാണ് ഓറിയന്റല്‍ റെസ്റ്റോറന്റിലേക്ക് ഓരോ ദിവസവും എത്തുന്നത്
ഓറിയന്റല്‍ റെസ്റ്റോറന്റിലും ബേക്കറിയിലും പാരമ്പര്യ രുചിക്കൂട്ടില്‍ തയാറാക്കുന്നത് നാവില്‍ കൊതിയൂറുന്ന വിഭവങ്ങളാണ്. ദോശയില്‍ ഇത്രയേറെ വൈവിധ്യങ്ങള്‍ ഖത്തറില്‍ മറ്റെവിടെയും കാണാനാകില്ല. ചുടുകല്ലില്‍ ഓറിയന്റലിലെ സ്‌പെഷ്യല്‍ മാവുകൊണ്ടൊരു വട്ടം, അതിന് മുകളില്‍ കോഴിമുട്ടയൊഴിച്ച് പ്രത്യേകം തയാറാക്കിയ ചുവന്ന ചട്ടിണിയും, പുതീന ചട്ടിണിയും കൊണ്ടൊരു സ്‌പെഷ്യല്‍ കോട്ടിങ്ങ്, ഓറിയന്റലിന്റെ സ്‌പെഷ്യല്‍ പൊടി വിതറി അതിന് മുകളില്‍ ഉള്ളിയും, തക്കാളിയുടെയും ചെറിയ കഷണങ്ങള്‍ നിരത്തും, അതിന് മുകളിലായി ചെന്നൈ മധുര മസാല, വീണ്ടും മുകളിലായി ഓറിയന്റല്‍ ചമന്തിപൊടി വിതറും. ഇതാണ് ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശ. ഇത്തരത്തില്‍ നാടന്‍ രുചിക്കൂട്ടില്‍ തയാറാക്കുന്ന 25 ഇനം ദോശകളാണ് ദേശ ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്നത്.

ഊത്തപ്പത്തില്‍ പോലും കസ്റ്റമറിന്റെ താല്‍പര്യത്തിനനുസരിച്ചുള്ള വൈവിധ്യങ്ങള്‍ ആസ്വദിക്കാം. അടദോശയും, ആന്ധ്രദോശയും, മൈസൂര്‍ മസാലദോശയും അതാത് ദേശത്തെ രുചി സമ്മാനിക്കുന്നു. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്കായി റാഗി ദോശ, ബേബി കോണ്‍ ദോശ, കോളിഫ്‌ളവര്‍ ദോശ തുടങ്ങിവയും ലഭ്യമാണ്.

നോണ്‍വെജ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചിക്കന്‍ ചെട്ടിനാട് ദോശ, മട്ടന്‍ കീമ ദോശ, ചില്ലി ചിക്കന്‍ദോശ, ബീഫ്-ചിക്കന്‍ കീമ ദോശകള്‍ തുടങ്ങിയവയും ആസ്വദിക്കാം.

1962 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍ ബേക്കറിയും, ബേക്കറിയെ പിന്‍തുടര്‍ന്ന് ആരംഭിച്ച ഓറിയന്റല്‍ റെസ്റ്റോറന്റും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ഓറിയന്റല്‍ വിട്ടുവീഴ്ച്ച ചെയില്ലെന്ന വിശ്വാസമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം.

Related Articles

Back to top button
error: Content is protected !!