Breaking NewsUncategorized

ആറ് ദിനം കൊണ്ട് ആറ് രാജ്യങ്ങള്‍ കറങ്ങാനൊരുങ്ങി മലയാളി യുവാവ്


അമാനുല്ല വടക്കാങ്ങര

ദോഹ. ആറ് ദിവസം കൊണ്ട് ആറ് രാജ്യങ്ങളിലൂടെ ഒറ്റക്ക് കാറില്‍ യാത്ര ചെയ്യുകയാണ് ബേപൂര്‍ സ്വദേശിയും ദുബൈ പ്രവാസിയും ആയ ഷംനാസ് പാറായി. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് ആരംഭിച്ച യാത്ര അബുദാബി സിലയിലൂടെ സൗദിയില്‍ പ്രവേശിച്ചു സല്‍വ ബോര്‍ഡര്‍ വഴി ഖത്തറില്‍ എത്തി . ഖത്തറിലുള്ള പഴയ സുഹൃത്തുക്കളെയും സഹപാഠികളെയും കണ്ട് പരിചയം പുതുക്കി ഇന്നലെ രാവിലെ സൗദി ദമാം വഴി ബഹ്‌റൈനില്‍ എത്തി . ഖത്തര്‍ യാത്രക്കിടയില്‍ കഴിഞ്ഞ ലോക കപ്പിന് വന്ന ഇടങ്ങളില്‍ കറങ്ങിയ ഓര്‍മകള്‍ പുതുക്കാന്‍ അദ്ദേഹം മറന്നില്ല . ബഹ്‌റൈന്‍ കറങ്ങിയ ശേഷം രാത്രി കോസ് വേ വഴി തിരിച്ചു ദമാമില്‍ എത്താന്‍ ആണ് പ്ലാന്‍.

തന്റെ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ കാറില്‍ തനിച്ചാണ് കൊടും ചൂടില്‍ അദ്ദേഹത്തിന്റെ യാത്ര . ദമാമില്‍ നിന്ന് സൗകര്യം ലഭിച്ചാല്‍ വിമാന മാര്‍ഗം ജിദ്ദ വഴി പോയി വിശുദ്ധ ഉംറ നിര്‍വഹിക്കാനും പ്ലാന്‍ ഉണ്ട് . അതിന് ശേഷം നാളെ കുവൈറ്റിലേക് പോവും . തിരിച്ചു യു .എ. ഇ യില്‍ പ്രവേശിച്ച ശേഷം ഹട്ട വഴി ഒമാനില്‍ സോഹര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം ഷാര്‍ജയിലെ കല്‍വ വഴി ആറ് ദിവസങ്ങള്‍ കൊണ്ട് ആറ് രാജ്യങ്ങള്‍ കണ്ട് തിരിച്ചെത്താന്‍ ആണ് ഉദ്യമം .

യാത്രകളെ സ്‌നേഹിക്കുന്ന ഷംനാസ് കുറച്ചു നാള്‍ കുടുംബത്തോടൊപ്പം മുംബെയില്‍ ചുറ്റിക്കറങ്ങി ആണ് യു.എ.ഇയില്‍ തിരിച്ചെത്തിയത് . ഓരോ രാജ്യത്തെയും വിസ നിയമങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും അടുത്ത യൂറോപ്യന്‍ യാത്രക്കുള്ള മൊന്നൊരുക്കം കൂടിയാണ് ഈ യാത്ര .

ബേപ്പൂര്‍ പാറായി അബ്ദുല്‍ ഖാദര്‍ , ബുഷ്‌റ വലിയകത്ത് എന്നിവരുടെയും മകനാണ് . മിര്‍ഫ ആണ് ഭാര്യ . മക്കള്‍ നിസ്വ , മുഹമ്മദ് ഷാസ്, ആലിം.

Related Articles

Back to top button
error: Content is protected !!