Uncategorized

പാട്ടുകള്‍ ഹിറ്റിലേക്ക്; ‘അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാല് മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി ഷമീര്‍ ഭരതന്നൂര്‍ സംവിധാനത്തില്‍ ബഹറൈന്‍ പ്രവാസിയായ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച ”അനക്ക് എന്തിന്റെ കേടാ’ ആഗസ്റ്റ് നാല് മുതല്‍ കേരള, തമിഴ് നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്യുന്നു. ഇതിനകം സത്യം ഓഡിയോസിലൂടെ പുറത്തിറങ്ങിയ നാല് ഗാനങ്ങളും ഹിറ്റിലേക്ക് പോകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീതം നല്‍കി വിനോദ് വൈശാഖി രചിച്ച് വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘നോക്കി നോക്കി നില്‍ക്കെ എന്ന ഗാനം ഇതിനകം ആസ്വാദകര്‍ ഏറെറടുത്ത് കഴിഞ്ഞു. ‘മാനാഞ്ചിറ മൈതാനത്ത് വെയില്‍ ചാരും നേരത്ത്’ എന്ന ഗാനം സിയാവുല്‍ ഹഖ് പാടി നഫ്‌ല സാജിദും യാസിര്‍ അഷ്‌റഫും ഈണമിട്ട് എ.കെ നിസാം രചിച്ച് അയ്യപ്പദാസാണ് ക്വാറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതും ജനഹൃദയങ്ങളില്‍ ചലനമുണ്ടാക്കുന്നുണ്ട്. നടന്‍ കൈലാഷ് സിനിമയില്‍ ആദ്യമായി പാടുന്നതും ‘അനക്ക് എന്തിന്റെ കേടാ’യിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്.
ആട്ടവും പാട്ടും ഏറെയുണ്ടെങ്കിലും ഈ സിനിമ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥ പറയുന്നു എന്നതാണ് ഹൈലൈറ്റ്. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത വസ്തുതയാണെന്ന പ്രത്യേകതയുമുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമയാണിതെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഛായാഗ്രഹണം: ഗൗതം ലെനിന്‍ രാജേന്ദ്രന്‍, എഡിറ്റര്‍: നൗഫല്‍ അബ്ദുല്ല, പശ്ചാത്തല സംഗീതം: ദീപാങ്കുരന്‍ കൈതപ്രം, ശബ്ദ ലേഖനം: ജൂബി ഫിലിപ്പ, മാത്തുക്കുട്ടി പറവട്ടില്‍, ഫ്രഡി, അന്‍വര്‍ നിലമ്പൂര്‍:(ലൈന്‍ പ്രൊഡ്യൂസര്‍) എന്നിവയും ചിത്രത്തിന്റെ ഭാഗമാണ് .
അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, വീണ നായര്‍, സായ് കുമാര്‍, ബിന്ദുപണിക്കര്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചുസുഗന്ധ്, കുളപ്പുള്ളി ലീല, മനീഷ, നസീര്‍ സംക്രാന്തി, കലാഭവന്‍ നിയാസ്, അനീഷ് ധര്‍മ്മ, ബന്ന ചേന്ദമംഗല്ലൂര്‍, ഡോ.ഷിഹാന്‍ അഹ് മദ് തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

Related Articles

Back to top button
error: Content is protected !!