Uncategorized

എജ്യുക്കേഷന്‍ സിറ്റിയുടെ വടക്കും തെക്കും കാമ്പസുമായി ബന്ധിപ്പിക്കുന്നതിന് പുതിയ ട്രാം ലൈന്‍ ആരംഭിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റി ട്രാം, എജ്യുക്കേഷന്‍ സിറ്റിയുടെ വടക്ക്, തെക്ക് കാമ്പസുകളെ ബന്ധിപ്പിച്ച് പുതിയ ഗ്രീന്‍ ലൈന്‍ ആരംഭിച്ചു.

എജ്യുക്കേഷന്‍ സിറ്റിയില്‍ എജ്യുക്കേഷന്‍ സിറ്റി കമ്മ്യൂണിറ്റി ഹൗസിംഗ്, ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) ഗവേഷണ കേന്ദ്രങ്ങള്‍, പ്രീമിയര്‍ ഇന്‍ ദോഹ എജ്യുക്കേഷന്‍ സിറ്റി ഹോട്ടല്‍, ഖത്തര്‍ സയന്‍സ് & ടെക്നോളജി പാര്‍ക്ക്, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, സിദ്ര മെഡിസിന്‍ എന്നിവയും സൗത്ത് കാമ്പസിലെ സര്‍വ്വകലാശാലകളും സ്‌കൂളുകളും ഉള്‍പ്പെടുന്നതാണ് നോര്‍ത്ത് കാമ്പസിലെ സ്റ്റോപ്പുകള്‍. ജൂലൈ 29 ന് പൊതുജനങ്ങള്‍ക്കായി തുറന്ന പുതിയ ലൈന്‍, എജ്യുക്കേഷന്‍ സിറ്റി കമ്മ്യൂണിറ്റി ഹൗസിംഗിനെ രണ്ട് കാമ്പസുകളിലേക്കും ബന്ധിപ്പിക്കുന്നു.

”എജ്യുക്കേഷന്‍ സിറ്റി ട്രാം ഖത്തറില്‍ ഒരു സംയോജിതവും സുസ്ഥിരവുമായ പൊതുഗതാഗത ശൃംഖല എത്തിക്കുന്നതിനുള്ള ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. അത് എല്ലാ നഗരപ്രദേശങ്ങളെയും ഉള്‍ക്കൊള്ളുകയും പൊതു ബസുകള്‍, ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു യോജിച്ച ഗതാഗത യൂണിറ്റിന് രൂപം നല്‍കുകയും ചെയ്യുന്നു. ബസ്, മെട്രോ സ്റ്റേഷനുകളുമായി ആ സംവിധാനവുമായി ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ട്, ”ഗതാഗത മന്ത്രാലയം ടെക്‌നിക്കല്‍ ഓഫീസ് ഡയറക്ടര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍താനി പറഞ്ഞു.

‘എജ്യുക്കേഷന്‍ സിറ്റി ട്രാമിന്റെ സേവന വ്യാപ്തി വിപുലീകരിക്കുന്നത്, രാജ്യത്തിന്റെ സുസ്ഥിര വികസന ആവശ്യകതകള്‍ നിറവേറ്റുന്നതിനും ഖത്തറിന്റെ ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന തന്ത്രം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ട്, ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗതാഗത സംവിധാനത്തിലേക്ക് പൂര്‍ണ്ണമായി മാറുന്നതിനുള്ള ഗതാഗത മന്ത്രാലയ പദ്ധതിയുടെ ഭാഗമാണ്.

Related Articles

Back to top button
error: Content is protected !!