Uncategorized

ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറില്‍ ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രതലത്തിലെ താഴ്ന്ന മര്‍ദ്ദത്തിന്റെ സാന്നിധ്യമാണ് ആഗസ്റ്റില്‍ ആധിപത്യം പുലര്‍ത്തുന്നത്, പ്രതിദിന ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ പ്രതീക്ഷിക്കുന്നു.

ആഗസ്റ്റിലെ കാലാവസ്ഥാ പ്രവചനം കൂടുതലും കിഴക്കന്‍ കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു, ഇത് ആപേക്ഷിക ആര്‍ദ്രതയില്‍ വര്‍ദ്ധനവിന് കാരണമാകുന്നു.

കാലാവസ്ഥാ വകുപ്പ് രേഖകളനുസരിച്ച് ആഗസ്റ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1971 ല്‍ 22.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു, ഏറ്റവും ഉയര്‍ന്ന താപനില 2002 ല്‍ 48.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

Related Articles

Back to top button
error: Content is protected !!