സംസ്‌കൃതി സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ.ഈ വര്‍ഷത്തെ സംസ്‌കൃതി – സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം അമേരിക്കന്‍ പ്രവാസി മലയാളി എഴുത്തുകാരി പ്രിയ ജോസഫിന് സമ്മാനിച്ചു. ഐ.സി.സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ ഡോ. ഇ.പി രാജഗോപാലന്‍, ഐ.സി.സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, പുരസ്‌കാര സമിതി കണ്‍വീനര്‍ ഇ എം സുധീര്‍ , സംസ്‌കൃതി ഭാരവാഹികള്‍, മുന്‍ഭാരവാഹികള്‍ എന്നിവരുടെ സാനിധ്യത്തില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ പുരസ്‌കാരം സമര്‍പ്പിച്ചു. അന്‍പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡ് സംസ്‌കൃതി വൈസ് പ്രസിഡണ്ട് മനാഫ് ആറ്റുപുറം സമ്മാനിച്ചു.
സാഹിത്യകാരന്‍ ഇ.പി രാജഗോപാലന്‍ ‘ആഖ്യാനവും സ്വാതന്ത്ര്യവും’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. തുടര്‍ന്ന് അവാര്‍ഡ് ജേത്രി സംസാരിച്ചു. സിവി ശ്രീരാമന്റെ ജീവിതവും എഴുത്തും പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷന്‍ പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. സംസ്‌കൃതിയുടെ ഈ വര്‍ഷത്തെ മെമ്പര്‍ഷിപ് പ്രവര്‍ത്തങ്ങളുടെ ഉല്‍ഘാടനവും, മികച്ച വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കള്‍ക്കുള്ള അക്കാദമിക് എക്‌സലന്‍സ് പുരസ്‌കാരങ്ങളും, സംസ്‌കൃതി ആദ്രനിലാവ് കവിതാപാലന പരിപാടിയുടെ ഭാഗമായി പ്രാഥമിക ഘട്ട വിധികര്‍ത്താക്കളായിരുന്നവര്‍ക്കും ഗ്രൂമിങ്ങ് നിര്‍വ്വഹിച്ചവര്‍ക്കുള്ള സംസ്‌കൃതിയുടെ ആദരവും കാര്യപരിപാടികളുടെ ഭാഗമായി നടന്നു. ആതിര അരുണ്‍ ലാല്‍ സംവിധാനം ചെയ്ത് സംസ്‌കൃതി കലാകാരികള്‍ അവതരിപ്പിച്ച നൃത്തങ്ങളും കവിതാവിഷ്‌കാരങ്ങളും പരിപാടിക്ക് വര്‍ണ്ണപൊലിമയേകി.
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച പരിപാടിയില്‍ സംസ്‌കൃതി വൈസ് പ്രസിഡണ്ട് മനാഫ് ആറ്റുപുറം അധ്യക്ഷനായിരുന്നു. പുരസ്‌കാരത്തെക്കുറിച്ച് അവാര്‍ഡ് കമ്മറ്റി കണ്‍വീനര്‍ ഇ എം സുധീര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ സ്വാഗതവും സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു