Breaking NewsUncategorized
ലുസൈല്‍ ഏരിയയിലെ ഉം സമ്ര സ്ട്രീറ്റ് സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച വരെ അടച്ചു
ദോഹ: ലുസൈല്‍ ഏരിയയിലെ ഉം സമ്ര സ്ട്രീറ്റ് സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച വരെ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലുസൈല്‍ ഏരിയയിലെ ജെ 10 കവലയുടെ കിഴക്ക് ഭാഗവും – സര്‍വീസ് സ്ട്രീറ്റും തെക്ക് നിന്ന് വടക്കോട്ട് ക്രസന്റ് പാര്‍ക്കിനോട് ചേര്‍ന്നുള്ള തുരങ്കവുമാണ് അടച്ചത്.
ഈ അടച്ചുപൂട്ടല്‍ സമയത്ത് ഡ്രൈവര്‍മാര്‍ക്ക് വഴി കാണിക്കുവാന്‍ ഒരു ഉപഗ്രഹ മാപ്പും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.