Uncategorized

ഇന്‍കാസ് ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയാറാം വാര്‍ഷികം ആഘോഷിച്ചു

ദോഹ : ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയാറാം വാര്‍ഷികം ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അതി വിപുലമായി ആഘോഷിച്ചു. ദേശഭക്തിഗാനത്തോടുകൂടിയാണ് പരിപാടിക്ക് തുടക്കമായത് .ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ സ്വാതന്ത്ര ദിനാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുല്‍ റഹിമാന്‍ സ്വാതന്ത്ര ദിന ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വഹിച്ച പങ്കിനെക്കുറിച്ചും ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ബാസ് സി വി സംസാരിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൂടി ചരിത്രമാണെന്നും നിലവില്‍ ഈ ചരിത്രങ്ങള്‍ തങ്ങളുടേതാക്കി മാറ്റാനുള്ള സംഘടിത ശ്രമങ്ങള്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുക്കാത്ത പല സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുകയാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയ്യൂര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍ ,മാനേജ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , കുല്‍ദീപ് കോര്‍ ബഹല്‍ , ഐ.എസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് ,മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ പ്രദീപ് പിള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കാവിലുംപാറ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് കാര്യ പറമ്പത്ത് ജില്ലാ ഭാരവാഹികളായ അസീസ് പുറായില്‍,ഷഫീര്‍, റഫീഖ് പാലോളി, സൗബിന്‍ ഇലഞ്ഞിക്കല്‍, റഹീം കൊടുവള്ളി,സാവിത്തലി ,ജില്ലാ നിയോജകമണ്ഡലം ,കമ്മിറ്റി നേതാക്കള്‍ ,ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ഹരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!