Breaking NewsUncategorized

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മെന റീജിയണല്‍ ഓഫീസായി ഖത്തര്‍ നാഷണല്‍ ലൈബ്രറിയെ തെരഞ്ഞെടുത്തു


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറിയെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക റീജിയണല്‍ ഓഫീസായി നിയമിച്ചു.റോട്ടര്‍ഡാമില്‍ നടക്കുന്ന ഐഎഫ്എല്‍എ ജനറല്‍ കോണ്‍ഫറന്‍സിന്റെയും അസംബ്ലിയുടെയും 88-ാമത് എഡിഷനിലാണ് ഈ പ്രഖ്യാപനം നടന്നത്.

കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് ലൈബ്രറി സ്വന്തമാക്കിയ നേട്ടങ്ങളുടെ സാക്ഷ്യപത്രമായാണ് ഈ പ്രഖ്യാപനം വരുന്നത്. വൈജ്ഞാനിക ലോകത്ത് തുല്യമായ പ്രവേശനം, സര്‍ഗ്ഗാത്മകത, സാംസ്‌കാരിക വികസനം തുടങ്ങിയ ചോദ്യങ്ങളില്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതില്‍, ഒരു പ്രമുഖ സാംസ്‌കാരിക സ്ഥാപനമെന്ന നിലയില്‍ ലൈബ്രറിയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതാണിത്.

”മെന റീജിയണിന്റെ ആദ്യ ഐഎഫ്എല്‍എ റീജിയണല്‍ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടാന്‍ ഹുയിസം പ്രതികരിച്ചു. മേഖലയിലെ ലൈബ്രറികളുടെ പ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കാനുളള ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ നിരന്തര പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഐഎഫ്എല്‍എയ്ക്കൊപ്പം, ലൈബ്രറി ഫീല്‍ഡ് ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക സഹപ്രവര്‍ത്തകരുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!