ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി കോഴിക്കോട് പ്രകാശനം ചെയ്തു
കോഴിക്കോട് . മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് കോഴിക്കോട് പ്രകാശനം ചെയ്തു . മിറാള്‍ഡ ജുവല്‍സില്‍ നടന്ന ചടങ്ങില്‍ അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് ആദ്യ പ്രതി നല്‍കി മിറാള്‍ഡ ജുവല്‍സ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്.
അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാനും മിറാള്‍ഡ ജുവല്‍സ് വൈസ് ചെയര്‍മാനുമായ ഡോ.പി.എ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രവാസി ബന്ധു ഡോ.എസ്. അഹ് മദ്, മൈന്‍ഡ് ട്യൂണര്‍ സി.എ. റസാഖ്, പി.കെ.ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.കെ.മുസ്തഫ, സിക്ക കാര്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ജഅ്ഫര്‍ ,ടി.സി.മുഹമ്മദ് ഇല്‍യാസ് , മിറാള്‍ഡ ജുവല്‍സ് ഡയറക്ടര്‍ അഹ് മദ് കുട്ടി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജസീല്‍, ഷാനില്‍ എന്നിവര്‍ സംബന്ധിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഖത്തറിനേയും ഗള്‍ഫ് രാജ്യങ്ങളേയും ഇന്ത്യയേയുമൊക്കെ വ്യാപാര രംഗത്ത് ബന്ധിപ്പിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നാണ് പതിനേഴ് വര്‍ഷത്തെ വിജയകരമായ പ്രയാണം അടയാളപ്പെടുത്തുന്നതെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
സ്മോള്‍ ആന്റ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാല്‍ ധന്യമായ ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടും. പുതുമയുള്ളതും ഉപയോക്തൃ സൗഹൃദവുമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.
പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നീ മൂന്ന് പ്ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.
മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദി പറഞ്ഞു.