Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

എക്‌സ്‌പേര്‍ട്ട് ടോക്ക് സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ.കള്‍ച്ചറല്‍ ഫോറം തൃശൂര്‍ വനിതാ വിഭാഗം ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നിങ്ങളുടെ കുട്ടിയെ ്‌റിയുക എന്ന തലകെട്ടില്‍ ഓണ്‍ലൈന്‍ എക്‌സ്‌പേര്‍ട്ട് ടോക്ക് സംഘടിപ്പിച്ചു. റോഷ്‌ന അബ്ദുല്‍ ജലീല്‍ ‘കുട്ടികളിലെ പഠന വൈകല്യങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ശാദിയ ശരീഫ് നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.മിസ്അബ് സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു.ആയിശ നിയാസ് നന്ദിയും മാജിദ മുകര്‍റം പരിപാടികള്‍ നിയന്ത്രിക്കുകയും ചെയ്തു.

Related Articles

Back to top button