Uncategorized
കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി അംഗമാവാന്‍ അവസരം
കോഴിക്കോട് വിമാനത്താവള ഉപദേശക സമിതിയിലേക്ക് ട്രേഡ്, ഇന്‍ഡസ്ട്രി (എയര്‍ലൈന്‍സ്/ഹോട്ടല്‍ ഫെഡറേഷന്), ട്രാവല്‍ ആന്‍ഡ് ടൂറിസം/ടാക്സി അസോസിയേഷന് എന്നീ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത മേഖലകളില്‍ താത്പര്യമുള്ള കഴിഞ്ഞ നാലു വര്‍ഷം ഉപദേശക സമിതി അംഗങ്ങള്‍ അല്ലാത്തവര്‍ വിശദമായ ബയോഡാറ്റ, അതത് മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിക്കുന്ന മറ്റു രേഖകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 31ന് വൈകീട്ട് അഞ്ചിനുള്ളില്‍ ജില്ലാ കളക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.