Uncategorized

ഖത്തറിലെ ലുസൈലില്‍ ജനറല്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ ആദ്യ എന്‍ഡോവ്മെന്റ് പദ്ധതികള്‍ക്ക് ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രി ഗാനം ബിന്‍ ഷഹീന്‍ അല്‍ ഗാനം തറക്കല്ലിട്ടു

അമാനുല്ല വടക്കാങ്ങര

ദോഹ: എനര്‍ജി സിറ്റി ഖത്തറിലെ ലുസൈലില്‍ ജനറല്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ ആദ്യ എന്‍ഡോവ്മെന്റ് പദ്ധതികള്‍ക്ക് ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രി ഗാനം ബിന്‍ ഷഹീന്‍ അല്‍ ഗാനം തറക്കല്ലിട്ടു.

പരിസ്ഥിതി സൗഹൃദ ഗ്രീന്‍ ബില്‍ഡിംഗ് സ്പെസിഫിക്കേഷനുകള്‍ അനുസരിച്ചാണ് ലോകത്തിലെ ഏറ്റവും സുസ്ഥിരമായ നഗരങ്ങളിലൊന്നില്‍ ഔദ്യോഗിക സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ഏകദേശം 5,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പദ്ധതി വികസിപ്പിക്കുന്നത്.

കെട്ടിടത്തിന്റെ വാടകയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഖുര്‍ആന്‍ ലേണിംഗ് സെന്റര്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കും.

പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങളും സുസ്ഥിര ലക്ഷ്യങ്ങളും പാലിച്ചാണ് പദ്ധതി വികസിപ്പിക്കുന്നതെന്ന് തറക്കല്ലിടല്‍ ചടങ്ങിനെ അഭിസംബോധന ചെയ്ത് ജനറല്‍ എന്‍ഡോവ്മെന്റ് വകുപ്പ് ഡയറക്ടര്‍ ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനം അല്‍താനി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!