ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യവും, ഇന്ദിര ഗാന്ധി ചരമ വാര്‍ഷികവും സംഘടിപ്പിച്ചു
ദോഹ: ഇന്ദിര ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധി ചരമ വാര്‍ഷികവും, യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന പാലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും ആചരിച്ചു. യു ഡി എഫ് കോഴിക്കോട് ജില്ലാ ചെയര്‍മാനും കെപിസിസി എക്‌സികുട്ടീവ് മെംബറുമായ കെ ബാലനാരായണന്‍ ചടങ്ങില്‍ സംബന്ധിച്ചു.
പൊരുതുന്ന പാലസ്തീന്‍ ജനതയോടുള്ള ഇന്ദിര പ്രിയദര്‍ശിനിയുടെ അഭേദ്യ ബന്ധത്തിന്റെ ചരിത്രം യു ഡി എഫ് ചെയര്‍മാന്‍ വിശദമായി വിവരിച്ചു. ഇന്ദിരാഗാന്ധിയുടെ ചരിത്രവും, പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യവും ചടങ്ങില്‍ അധ്യക്ഷം വഹിച്ച ഇന്‍കാസ് ഖത്തര്‍ നാദാപുരം നിയോജക പ്രസിഡന്റ് അന്‍സാര്‍ കൊല്ലാടന്‍ പ്രസംഗത്തില്‍ പ്രതിപാദിച്ചു. ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ പികെ മേപ്പയ്യൂര്‍ ഉത്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ കോഴിക്കോട് ജില്ലാ ഭാരവാഹികളായ ,ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ ,അഡ്വസൈറിബോര്‍ഡ് ചെയര്‍മാന്‍ അബ്ബാസ് സിവി,ട്രഷറര്‍ ഹരീഷ് കുമാര്‍ പി പി എന്നിവര്‍ ആശംസ നേര്‍ന്നു. നിയോജക മണ്ഡലം ട്രഷറര്‍ പി സി ഗഫൂര്‍ സ്വാഗതവും ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഹിദ് വി പി നന്ദിയും പറഞ്ഞു.