Breaking NewsUncategorized
എക്സ്പോ 2023 ദോഹയില്‍ ഇതുവരെ 16 ലക്ഷം സന്ദര്‍ശകരെത്തി
ദോഹ. ഒക്ടോബര്‍ 2 ന് ഖത്തറില്‍ ആരംഭിച്ച എക്സ്പോ 2023 ദോഹയില്‍ ഇതുവരെ 16 ലക്ഷം സന്ദര്‍ശകരെത്തിയതായി റിപ്പോര്‍ട്ട്. എക്സ്പോ സംഘാടകരുടെ പ്രതീക്ഷക്കൊത്തുയരുന്നുവെന്നതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിത്യവുമെത്തുന്ന സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രിയും ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ ദോഹ 2023 ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനുമായ എച്ച്ഇ ഡോ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു.