Uncategorized

ആരിഫ് സി.കെ കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട്

ദോഹ.പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി ആരിഫ് സി.കെ യെ തെരഞ്ഞെടുത്തു. നജ്മല്‍ ടി ജനറല്‍ സെക്രട്ടറിയായും
അംജദ് കൊടുവള്ളി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് പാലേരി, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ഫൗസിയ ജൗഹര്‍, റാസിഖ് നരങ്ങോളി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും യാസിര്‍ ടി.കെ, മുഹ്‌സിന്‍ ഓമശ്ശേരി, ആസിഫ് കള്ളാട്, ബാസിം കൊടപ്പന എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ഹാരിസ് പുതുക്കൂല്‍, റസാഖ് കാരാട്ട്, സമീറ റഹീം, ഫൈറൂസ് ആരിഫ്, ഫവാസ് ഇ.എ തുടങ്ങിയവരെ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. മുബാറക് കെ.ടി, ഷാഹിദ് ഓമശ്ശേരി, അഫ്‌സല്‍ കളിയാടത്ത്, മുഹമ്മദ് അസ്ലം, ഷബാന ഷാഫി, ഷമീമ ടി.കെ എന്നിവരാണ് മറ്റ് ജില്ലാക്കമ്മറ്റിയംഗങ്ങള്‍.

ജില്ലാ ജനറല്‍ കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ക്കമ്മറ്റിയംഗം റഷീദ് അഹമ്മദ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സാദിഖ് ചെന്നാടന്‍, മഖ്ബൂല്‍ അഹമ്മദ്, ആരിഫ് സി.കെ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!