Uncategorized

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 23 ശതമാനത്തിലധികം വര്‍ധന

ദോഹ: ഖത്തറില്‍ വിമാനങ്ങളുടെ സഞ്ചാരം, യാത്രക്കാര്‍, എയര്‍ കാര്‍ഗോ, മെയില്‍ എന്നിവയില്‍ വ്യോമയാന മേഖലയില്‍ വന്‍ കുതിച്ചുചാട്ടം തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 നവംബര്‍ മാസത്തില്‍ മൂന്ന് മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായി.

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കനുസരിച്ച്, 2022 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം രാജ്യത്ത് വിമാനങ്ങളുടെ ചലനത്തില്‍ 7% വര്‍ധനയുണ്ടായി. എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വ്യോമയാന മേഖലയില്‍ ആശാവഹമായ മുന്നേറ്റമാണ് നടക്കുന്നത്.

2022 നവംബറില്‍ ഖത്തര്‍ 20,746 ഫ്‌ലൈറ്റ് ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം അതേ മാസത്തില്‍ 22,195 വിമാന ചലനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 2023 നവംബറില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 23.2 ശതമാനം വര്‍ധനയുണ്ടായി. 2023 നവംബറില്‍ 3.9 ദശലക്ഷം വിമാന യാത്രക്കാരെയാണ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഖത്തര്‍ 3.2 ദശലക്ഷം യാത്രക്കാരാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എയര്‍ കാര്‍ഗോയും മെയിലും 2022 ലെ ഇതേ മാസത്തെ അപേക്ഷിച്ച് 13.2 ശതമാനം സുപ്രധാന വര്‍ദ്ധനവ് രേഖപ്പെടുത്തി. എയര്‍ കാര്‍ഗോയും മെയിലും കഴിഞ്ഞ മാസം 210,484 ടണ്ണായിരുന്നു.

Related Articles

Back to top button
error: Content is protected !!