Uncategorized

ഖത്തറില്‍ പുകവലി രഹിത മജ്ലിസ് ഉറപ്പാക്കുവാന്‍ പദ്ധതിയുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ദോഹ: ഖത്തറില്‍ പുകവലി രഹിത മജ്ലിസ് ഉറപ്പാക്കുവാന്‍ പദ്ധതിയുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രംഗത്ത്. പുകയില നിയന്ത്രണ കേന്ദ്രം ‘പുകവലി രഹിത മജ്ലിസിനുവേണ്ടി ഒരുമിച്ച്’ എന്ന മുദ്രാവാക്യമുയര്‍ത്തി ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു.

വ്യക്തികള്‍ക്കും സമൂഹത്തിനും പുകവലിയുടെ ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുകവലി ഒഴിവാക്കുന്നതിന്റെ ഗുണങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമായി പങ്കെടുക്കുന്ന ‘മജ്ലിസുകള്‍’ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെ വിവിധ ബോധവല്‍ക്കരണവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും കാമ്പെയ്നില്‍ ഉള്‍പ്പെടുന്നു. കൂടാതെ, വിജ്ഞാനപ്രദമായ ബ്രോഷറുകള്‍ ‘മജ്‌ലിസുകളില്‍ വിതരണം ചെയ്യും.

Related Articles

Back to top button
error: Content is protected !!