Uncategorized

എം.എസ്. അബ്ദുല്‍ റസാഖിന് കൊഡാക്കയുടെ യാത്രയയപ്പ്

ദോഹ. കൊഡാക്കയുടെ മുഖ്യ രക്ഷാധികാരി എം.എസ്. അബ്ദുല്‍ റസാഖിന് സംഘടന യാത്രയയപ്പ് നല്‍കി. ഐ സി സി മുംബൈ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കൊഡാക്ക പ്രസിഡന്റ് ജെയിംസ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, കൊഡാക്ക അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തേക്കേകുറ്റ്,കേരള ബിസ്‌നസ്സ് ഫോറം പ്രസിഡണ്ട് അജി കുര്യാക്കോസ് എന്നിവര്‍ സംയുക്തമായി കൊഡാക്കയുടെ ഉപഹാരം കൈമാറി
മുന്‍ പ്രിഡന്റുമാരായ മാത്യു വര്‍ഗീസ്,റോയ് ജോസഫ്, വൈസ് പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജോയിന്റ് സെക്രട്ടറി രാജീവ് കുമാര്‍, ബിജു ജോണ്‍ (ഉപകാര്‍ ഖത്തര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അബുള്‍ റസാഖ് യാത്രയയപ്പിന് നന്ദി പറഞ്ഞു.

സെക്രട്ടറി മനോജ് പി മാത്യു സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന്‍ മുണ്ടക്കയം നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!