Uncategorized

നൗഫല്‍ ചക്കചുറയിലിനെ ഫെയ്സ് കോടിക്കല്‍ ആദരിച്ചു


ദോഹ. ഖത്തറില്‍ നടന്ന ഈസ്റ്റ് ടു വെസ്റ്റ് 90 കി. മി അള്‍ട്രാ മരത്തോണില്‍ ഇന്ത്യക്കാരില്‍ നിന്നും ഒന്നാമതെത്തിയ നൗഫല്‍ ചക്കചുറയിലിനെ ഫെയ്സ് കോടിക്കല്‍ ആദരിച്ചു റയ്യാന്‍ പാര്‍ക്കില്‍ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ഫെയ്സ് കോടിക്കല്‍ മൊമെന്റോ നല്‍കിയാണ് ആദരിച്ചത്.

കോടിക്കല്‍ ശറഫുല്‍ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ പൊയിലില്‍ ഉദ്ഘാടനം ചെയ്തു. ഷൌക്കത്ത് സി. സി അധ്യക്ഷനായ ചടങ്ങില്‍ നൗഫല്‍ ജമാല്‍, നദീര്‍ കോടിക്കല്‍ റഷീദ പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫെയ്സ് മെമ്പര്‍മാരുടെയും നാട്ടുകാരുടെയും മഹനീയ സാന്നിധ്യത്തില്‍ നൗഫല്‍ ജമാലും എസ് ഐ എം. പ്രസിഡന്റ് ബഷീര്‍ പൊയിലിലും ചേര്‍ന്നാണ് മരത്തോണ്‍ വിന്നറായ നൗഫല്‍ സി സി ക്കു മൊമെന്റോ കൈമാറിയത്.
നൗഫല്‍ സ്‌നേഹാദരവിന് നന്ദി പറഞ്ഞു. നാട്ടുകാരുടെ സ്‌നേഹവും പിന്തുണയും എന്നും വിലമതിക്കുമെന്ന് നൗഫല്‍ പറഞ്ഞു. ഷൗക്കത്ത് കുണ്ടുകുളം സ്വാഗതവും മിന്‍ഹാജ് വിളക്കുനി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!