കെ എം സി സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി മാപ്പിള കവി പി എസ് ഹമീദിന് സ്വീകരണം നല്കി
ദോഹ :ഹ്രസ്വ സന്ദര്‍ശാനാര്‍ത്ഥം ഖത്തറിലെത്തിയ മാപ്പിള കവി പി എസ് ഹമീദിന് കെ.എം.സി.സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്കി .
റഫീഖ് റഹ്മാനിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗം ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം അധ്യക്ഷതയോടെ
സംസ്ഥാന കെഎംസിസി ഉപദേശക സമിതി ആക്ടിങ്ങ് ചെയര്മാന് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ മാപ്പിള കാവ്യ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച പിഎസ് ഹമീദിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എസ് എ എം ബഷീര്‍ പൊന്നാടയും ലുഖ്മാനുല്‍ ഹക്കീം മെമ്മന്റോയും നല്കി ആദരിച്ചു.
സംസ്ഥാന ഉപാധ്യക്ഷന്‍ ആദംകുഞ്ഞി തളങ്കര, സിദ്ദിഖ് മണിയംപാറ , നാസര്‍ കൈതക്കാട് , അലി ചേരൂര്‍ , സഗീര്‍ എരിയ , ഷാനിഫ് പൈക്ക, റസാഖ് കല്ലട്ടി , നാസ്സര്‍ ഗ്രീന്‍ലാന്റ് , ഹമീദ് അറന്തോട് , ഷാക്കിര്‍ കാപ്പി , മാക് അഡൂര്‍ , റഫീഖ് മാങ്ങാട് , നൗഷാദ് , ആബിദ് ഉദിനൂര്‍ , എം വി അഷ്റഫ് ,ഖലീല്‍ ബേര്‍ക്ക , സാബിത് തുരുത്തി , അഷ്കര്‍ മഞ്ഞംപാറ എന്നിവര്‍ ആശംസ പ്രസംഗം നടത്തി . ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും സെക്രട്ടറി സാദിഖ് കെ സി നന്ദിയും പറഞ്ഞു.