Breaking News

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കലിന്റെ മൂന്നാം ഘട്ടം ജൂലൈ ഒമ്പത് മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് നില തൃപ്തികരമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗം വിലയിരുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കലിന്റെ മൂന്നാം ഘട്ടം ജൂലൈ ഒമ്പത് മുതല്‍. സിനിമ തീയേറ്ററിലേക്ക് കുട്ടികള്‍ക്കുള്ള അനുവാദവും വിവാഹ ചടങ്ങുകള്‍ക്കും മാളുകളിലേക്കും റെസ്‌റ്റോറന്റിലേക്കുമുള്ള പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതുമാണ് ഈ ഘട്ടത്തിലെ സുപ്രധാനമായ തീരുമാനങ്ങള്‍.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബ്‌നു ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗമാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണല്‍ ഹെല്‍ത് സ്്ട്രാറ്റജിക് കമ്മറ്റിയുടെ ശുപാര്‍കള്‍ അംഗീകരിച്ച് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ 9 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചത്.

മൂന്നാം ഘട്ടത്തിലെ പ്രധാന ഇളവുകള്‍

1. ജോലിയുടെ ആവശ്യമനുസരിച്ച് ഓഫിസുകളില്‍ 80 ശതമാനം വരെ ജീവനക്കാര്‍ക്ക് ഹാജരാവാം. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണം.

2. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ വാക്സിനെടുക്കാത്ത എല്ലാ ജീവനക്കാരും ആഴ്ച്ച തോറും കോവിഡ് റാപിഡ് ടെസ്റ്റിന് (ആന്റിജന്‍ ടെസ്റ്റ്) വിധേയരാവണം. കോവിഡ് വന്ന് ഭേദമായവര്‍ക്കും ആരോഗ്യ സ്ഥിതി അനുവദിക്കാത്തവര്‍ക്കും ഇളവുണ്ട്.

3. മാസ്‌ക്, ഇഹ്തിറാസ് എന്നിവ തുടരും.

4. ഓഫീസ് മീറ്റിംഗുകളില്‍ പരമാവധി 15 പേര്‍ക്ക് പങ്കെടുക്കാം.

5. 7 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് പള്ളിയില്‍ പോകാം. ദിനേനയുള്ള നമസ്‌കാരങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിനും പള്ളികള്‍ തുറക്കും. ടോയ്‌ലറ്റും വുളൂ എടുക്കുന്ന സ്ഥലവും അടഞ്ഞ് കിടക്കും.

6. ഇന്‍ഡോറില്‍ വാക്‌സിനെടുത്ത 15 പേര്‍ക്കോ, വാക്‌സിനെടുക്കാത്ത 5 പേര്‍ക്കോ ഒരുമിച്ചുകൂടാം. ഔട്ട് ഡോറിലാണെങ്കില്‍ വാക്‌സിനെടുത്ത 30 പേര്‍ക്കോ, വാക്‌സിനെടുക്കാത്ത 10 പേര്‍ക്കോ ഒരുമിച്ചുകൂടാം.

7. വിവാഹങ്ങള്‍ ഹോട്ടലിലോ വിവാഹത്തിനായുള്ള പ്രത്യേക വേദികളിലോ പരമാവധി 80 പേരെ വെച്ച് നടത്താം. അതിഥികളില്‍ 75 ശതമാനം പേരെങ്കിലും വാക്സിനെടുത്തവരായിരിക്കണം.

8. ഒരേ വീട്ടില്‍ താമസിക്കുന്ന പതിനഞ്ച് പേര്‍ക്ക് വരെ പാര്‍ക്കിലും കോര്‍ണിഷിലും ബീച്ചിലും ഒത്തുചേരാം. അവിടെയുള്ള കളിസ്ഥലങ്ങളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ഉപയോഗിക്കാനുള്ള അനുമതി.
.
9. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍. ചുരുങ്ങിയത് 75 ശതമാനം പേരെങ്കിലും വാക്സിനെടുത്തവരായിരിക്കണം. കുട്ടികളെ വാക്‌സിനെടുക്കാത്ത 25 ശതമാനത്തില്‍ പരിഗണിച്ച്് പ്രവേശനാനുമതി.

10. തെരഞ്ഞെടുത്ത എക്‌സിബിഷനുകളും ഫെയറുകളും 30 ശതമാനം ശേഷിയില്‍ നടത്താം.

11. ഷോപ്പിംഗ് സെന്ററുകള്‍ 50 ശതമാനം ശേഷിയിലും ഫുഡ് കോര്‍ട്ടുകള്‍ 30 ശതമാനം ശേഷിയിലും പ്രായ പരിധിയില്ലാതെ പ്രവര്‍ത്തിക്കാം.

12. മെഡിക്കല്‍ സേവനങ്ങളും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും 100 ശതമാനം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ വാക്‌സിനെടുത്തിരിക്കണം.

13. ബസുകളില്‍ 30 ശതമാനം യാത്രക്കാര്‍ക്കും മെട്രോ, പൊതുഗതാഗതം എന്നിവയില്‍ 50 ശതമാനം യാത്രക്കാര്‍ക്കും പ്രവേശനനാമുമതി

14. ഡ്രൈവിംഗ് സ്‌കൂളുകള്‍ 50 ശതമാനം ശേഷിയില്‍. ജീവനക്കാര്‍ വാക്‌സിനെടുത്തിരിക്കണം.

15. ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും 50 ശതമാനം ശേഷിയില്‍ തുടരും. ജീവനക്കാരും ഉപഭോക്താക്കളും വാക്സിനെടുത്തിരിക്കണം.

16. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്‌നിങ് സെന്ററുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. പരിശീലകര്‍ വാക്‌സിനെടുത്തിരിക്കണം. 75 ശതമാനം പഠിതാക്കാള്‍ വാക്‌സിനെടുത്തിരിക്കണം.

17. ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്ഡോറില്‍ 50 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 50 ശതമാനം പേര്‍ക്കും ഇരുന്ന് ഭക്ഷണം കഴിക്കാം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കുന്ന മറ്റ് റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്ഡോറില്‍ 30 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 15 ശതമാനം പേര്‍ക്കുമാണ് അനുമതി. ഇന്‍ഡോറില്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. കുടുംബത്തോടൊപ്പം വരുന്ന കുട്ടികള്‍ക്കും ഇന്‍ഡോറില്‍ അനുമതിയുണ്ട്.

18. ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകള്‍ 50 ശതമാനം ശേഷിയിലും ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. ചുരുങ്ങിയത് 75 ശതമാനം പേരെങ്കിലും വാക്സിനെടുത്തവരായിരിക്കണം. കുട്ടികളെ വാക്‌സിനെടുക്കാത്ത 25 ശതമാനത്തില്‍ പരിഗണിച്ച്് പ്രവേശനാനുമതി.

19. അന്താരാഷ്ട്ര, പ്രാദേശിക കായിക മല്‍സരങ്ങള്‍ 50 ശതമാനം ശേഷിയില്‍ ഔട്ട് ഡോറിലും 30 ശതമാനം ശേഷിയില്‍ ഇന്‍ഡോറിലും കാണികളുമായി അനുമതി. കാണികളില്‍ 75 ശതമാനം പേര്‍ വാക്സിനെടുത്തിരിക്കണം.

Related Articles

Back to top button
error: Content is protected !!