Uncategorized

സൗദി ദിനത്തിന് ആതിഥേയത്വം വഹിച്ച് എക്സ്പോ 2023 ദോഹ

ദോഹ: ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹ ശനിയാഴ്ച സൗദി ദിനത്തിന് ആതിഥേയത്വം വഹിച്ചു. ഖത്തറിലെ അംഗീകൃത നയതന്ത്ര ദൗത്യങ്ങളുടെ മേധാവികളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന സൗദി ദിനത്തില്‍ നിരവധി കലാപരവും പൈതൃകപരവുമായ നിരവധി പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

സുസ്ഥിരത കൈവരിക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ജലസുരക്ഷ കൈവരിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങള്‍ സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി മന്‍സൂര്‍ ബിന്‍ ഹിലാല്‍ അല്‍ മുഷൈതി അവലോകനം ചെയ്തു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഹരിത ഇടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ മാലിന്യ സംസ്‌കരണത്തിനും രാജ്യം സ്വീകരിച്ച സംരംഭങ്ങള്‍ക്ക് പുറമെ നിരവധി കാര്‍ഷിക വിളകളിലും ഉല്‍പന്നങ്ങളിലും സ്വയം പര്യാപ്തത നിരക്കും എക്‌സ്‌പോ ഉയര്‍ത്തിക്കാട്ടി

Related Articles

Back to top button
error: Content is protected !!