Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പിനായി 1,150 വിദഗ്ധ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു ടീമിനെ വിന്യസിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ: ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന പതിനെട്ടാമത്
എ എഫ് സി ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്ന 24 ടീമുകളുടേയും ആരാധകരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1,150 വിദഗ്ധ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു ടീമിനെ വിന്യസിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ഉടനീളം കാണികള്‍ക്കും ആരാധകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും അടിയന്തര വൈദ്യസഹായവും നിര്‍ണായക പരിചരണ സേവനങ്ങളും നല്‍കുന്നതിന് ശക്തമായ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വിന്യസിക്കും.
ഓപ്പറേഷന്‍ ഓഫീസര്‍മാര്‍, ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാര്‍, ആംബുലന്‍സ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍മാര്‍, ക്രിട്ടിക്കല്‍ കെയര്‍ പാരാമെഡിക്കുകള്‍, പാരാമെഡിക്കുകള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി വിവിധ റോളുകളില്‍ 1,150 വിദഗ്ധ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു ടീമിനെ വിന്യസിക്കും.

Related Articles

Back to top button
error: Content is protected !!