കോടതിവിധി പോരാട്ടത്തിന്റെ വിജയം: ഐ എം സി സി
ദോഹ. ബില്‍ക്കിസ് ബാനു കേസില്‍11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സുപ്രീം കോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ വിജയമാണ്. മതാന്ധതയുടെയും വൈര്യത്തിന്റെയും പ്രതീകങ്ങളായ സംഘപരിവാരിനെയും അവരെ താങ്ങിനിര്‍ത്തുന്ന അധികാര ശക്തികളെയും അസാമാന്യമായ മനക്കരുത്തോടെയാണ്ബില്‍കിസ് ബാനു എന്ന ധീര നേരിട്ടത് എന്ന് ഐ എം സിസി ഖത്തര്‍ കമ്മിറ്റി ( വഹാബ് വിഭാഗം) വാര്‍ത്താകുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സ്ത്രീ ശക്തിയുടെ ജ്വലിക്കുന്ന മുഖമാണ് ബില്‍കിസ് ബാനു.
കേസിലെ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിച്ച സി പി എം നേതാവ് സുഭാഷിണി അലി, തൃണമൂല്‍ നേതാവ് മഹ്വാ മൊയ്ത്ര, എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയും ആയ രേവതി ലോല്‍, ലക്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ രൂപലേഖ വെര്‍മ്മ എന്നിവരും ബില്‍കിസ് ബാനുവിന്റെ നീതിക്കായി പോരാടി. ഇവര്‍ നേടിയ വിജയം ഫാസിസ്റ്റ് ശക്തികള്‍ക്ക് കനത്ത പ്രഹരമാണെന്നും ഐഎംസിസി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കൂടാതെ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നു റിപ്പോര്‍ട്ട് വ്യക്തമായതായും അവര്‍ പറഞ്ഞു.