ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് കുതിപ്പ്

അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡാനന്തര ലോകം പ്രതീക്ഷയുടേതാണെന്നും ലോകമെമ്പാടും ട്രാവല്‍ ആന്റ് മേഖലകളില്‍ വലിയ കുതിപ്പാണ് പ്രകടമാകുന്നതെന്നും ഖത്തറില്‍ നടന്ന മൂന്നാമത് ഇക്കണോമിക് ഫോറത്തില്‍ ”ടൂറിസം ഒടുവില്‍ തുറക്കുന്നു” എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അകോര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ സെബാസ്റ്റ്യന്‍ ബാസിന്‍, ക്യാപിറ്റല്‍ എ സിഇഒ(മുമ്പ് എയര്‍ഏഷ്യ ഗ്രൂപ്പ്) ടാന്‍ ശ്രീ ടോണി ഫെര്‍ണാണ്ടസ്, മൈനര്‍ ഇന്റര്‍നാഷണലിന്റെ സ്ഥാപകനും ചെയര്‍മാനുമായ വില്യം എല്‍വുഡ് ഹൈനെക്കെ തുടങ്ങിയ പ്രമുഖരാണ് പാനല്‍ ചര്‍ച്ചയില്‍ ശുഭ പ്രതീക്ഷകള്‍ പങ്കുവെച്ചത്.
ബ്ലൂംബെര്‍ഗ് ലൈവ് എക്സ്പീരിയന്‍സസിന്റെ ഡെപ്യൂട്ടി ഗ്ലോബല്‍ എഡിറ്റര്‍ മല്ലിക കപൂര്‍ മോഡറേറ്ററായുിരുന്നു.