Uncategorized

കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു


മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ: കള്‍ച്ചറല്‍ ഫോറം ഖത്തര്‍ കമ്യൂണിറ്റി സര്‍വീസ് വിഭാഗം റിപാട്രിയേഷന്‍ വര്‍ക്ക്‌ഷോപ്പും ലീഗല്‍ വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു.

കുടുംബം പോറ്റാന്‍ കടല്‍ കടന്ന് പ്രവാസ ലോകത്ത് എത്തുകയും ജീവിതം കര പറ്റിക്കാനുള്ള പരിശ്രമത്തിന് ഇടയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നവരെ ഉറ്റവര്‍ക്ക് അവസാനമായി ഒന്ന് കാണാന്‍ നാട്ടിലെത്തിക്കുന്ന പ്രവൃത്തി വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത വണ്ണം മഹത്തരമാണെന്ന് വര്‍ക് ഷോപ്പ് ഉല്‍ഘാടനം ചെയത് കൊണ്ട് സംസാരിച്ച ഐസിബിഎഫ് സെക്രട്ടറിയും ദോഹയിലെ പ്രമുഖ ജനസേവന പ്രവര്‍ത്തകനുമായ മുഹമ്മദ് കുഞ്ഞി പറഞ്ഞു.

കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.

റിപ്പാട്രിയെഷന്‍ വിഭാഗം ഹെഡ് ഷെറിന്‍ മുഹമ്മദ്, ലീഗല്‍ സര്‍വീസ് വിഭാഗം ഹെഡ് നൗഷാദ് ഒളിയത്ത് എന്നിവര്‍ വിഷയാവതരണം നടത്തി.
ഖത്തറില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രൊസീജിയറുകള്‍, ബന്ധപ്പെടേണ്ട മന്ത്രാലയങ്ങള്‍, ശരിയാക്കേണ്ട രേഖകള്‍, വിവിധ തരം കേസുകളുടെ സ്വഭാവം എന്നിവ വിശദീകരിച്ചു. നിയമ ബോധവല്‍ക്കരണത്തില്‍ ലേബര്‍, സിവില്‍ നിയമങ്ങളെയും ബന്ധപ്പെടേണ്ട ഔദ്യോഗിക സംവിധാനങ്ങളെയും പരിചയപ്പെടുത്തി.

കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ.സി ജസസേവന രംഗത്ത് സേവനം അര്‍പ്പിക്കാന്‍ വേണ്ടി വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത എഴുപതോളം പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിച്ചു.

കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി തസീന്‍ അമീന്‍ സ്വാഗതവും കമ്യൂണിറ്റി സര്‍വ്വീസ് വിംഗ് കണ്‍വീനര്‍ ഫൈസല്‍ എര്‍ണാകുളം നന്ദിയും പറഞ്ഞു.

റിപ്പാട്രിയെഷന്‍ ഫീല്‍ഡ് ഹെഡ് റാസിഖ് കോഴിക്കോട്, റസാഖ് കാരാട്ട്, കള്‍ച്ചറല്‍ ഫോറം വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായ റഷീദ് കൊല്ലം, ശരീഫ് ചിറക്കല്‍ തുടങ്ങിയവര്‍ വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!