Uncategorized

കെഫാഖ് ‘പ്രയാണം’ ചെറുകഥാ മത്സരവിജയികളെ പ്രഖ്യാപിച്ചു

ദോഹ: കൊട്ടാരക്കര പ്രവാസി കൂട്ടായ്മയായ കെഫാഖ് പുറത്തിറക്കുന്ന ‘പ്രയാണം’ സുവനീറിന്റെ ഭാഗമായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

അര്‍ച്ചന അനൂപിന്റെ ‘പ്രയാണം’, ഷെരിഫ് അരിമ്പ്രയുടെ ‘അസ്മ’, ഷിബു വിശ്വനാഥന്റെ ‘മടക്കം’ എന്നീ കഥകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കൂടാതെ മികച്ച രചനകളായ പ്രഹ്ലാദ് കൊങ്ങാത്തിന്റെ ‘കൈയെത്താ സ്വപ്നം’ അമല്‍ ഫെര്‍മിസിന്റെ ‘ഇനിയെങ്കിലും പഠിക്കേണ്ട പാഠങ്ങള്‍’ നിയാസ് ടി എം ന്റെ ‘ബന്ധങ്ങള്‍’ എന്നിവ പ്രോത്സാഹന സമ്മാനങ്ങളും നേടി. തെരഞ്ഞെടുക്കപ്പെട്ട ആറു കഥകളും കെഫാഖ് പുറത്തിറക്കുന്ന ‘പ്രയാണം’ സുവനീറില്‍ ഉള്‍പ്പെടുത്തുമെന്നും വിജയികളെ കെഫാഖ് വാര്‍ഷികമായ ‘കിരണം 2024’ ന്റെ വേദിയില്‍ വെച്ച് ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ബ്രില്ലി ബിന്നി , ശക്തി സുര്‍ജിത് , ഷൈന്‍. എസ് , ഷൈലജ കവിതാ രാജന്‍ , ഷൈജു ധമനി എന്നീ വിധികര്‍ത്താക്കള്‍ അടങ്ങിയ ആറംഗ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

‘പ്രയാണം, ജേര്‍ണി ഓഫ് ലൈഫ്’ പശ്ചാത്തലമാക്കിയായിരുന്നു മത്സരം. ഖത്തറിലെ പ്രവാസി എഴുത്തുകാരില്‍ നിന്ന് മികച്ച പ്രതികരണമാണ് കെഫാഖ് ‘പ്രയാണം’ ചെറുകഥ മത്സരത്തിന് ലഭിച്ചതെന്ന് ‘പ്രയാണം’ സുവനീര്‍ ചീഫ് എഡിറ്റര്‍ സിബി മാത്യുവും കണ്‍വീനര്‍ ബിജു ഫിലിപ്പും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!