Archived Articles

പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് മുന്‍തസ ഉദ്ഘാടനം നാളെ

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ പാരീസ് ഇന്റര്‍നാഷണല്‍ തങ്ങളുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് നാളെ വൈകുന്നേരം മൂന്നു മണിക്ക് ഉത്ഘാടനം ചെയ്യും. ഷോപ്പിംഗ് മേഖലയില്‍ നവ്യാനുഭവങ്ങളൊരുക്കി ഗുണമേന്‍മയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതായിരിക്കും മുന്‍തസ ഇബ്നു സീന സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭികുന്ന പാരീസ് ഹൈപ്പര്‍മാര്‍കെറ്റെന്ന് ശര്‍ഖ് വില്ലേജ് ആന്‍ഡ് സ്പായില്‍ നടന്ന പത്രസമ്മേളനത്തില്‍ പാരീസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇസ്മായില്‍ ടി കെ അറിയിച്ചു.

ഫെബ്രുവരി 17 ന് വൈകീട്ട് 3 മണിക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ശൈഖ് അഹമ്മദ് അലി ബിന്‍ ഫാലഹ് നാസര്‍ അല്‍ഥാനി മുഖ്യ അതിഥിയായിരിക്കും. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ സംബന്ധിക്കും.

1985-ല്‍ ബിസിനസ് രംഗത്തേക്ക് പ്രവേശിച്ച പാരിസ് ഗ്രൂപ്പ് ഇന്ന് വ്യവസായ രംഗത്തെ നിരവധി മേഖലകളില്‍ വിജയത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്..റിയല്‍ എസ്റ്റേറ്റ്, റെസ്റ്റോറന്റ്, ബില്‍ഡിംഗ് മെറ്റീരിയല്‍ സ് , ഹോള്‍സൈല്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ , റീറ്റെയില്‍ എന്നീ വിവിധ മേഖലകളില്‍ പാരിസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. റീറ്റെയില്‍ മേഖലയില്‍ ചെറുതും വലുതുമായ അന്‍പതില്‍പരം ഔട്ട് ലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പരിചയ സമ്പന്നത പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ചെറിയ ചിലവില്‍ മികച്ച ഷോപ്പിംഗ് സജ്ജീകരിക്കാന്‍ സാധിക്കുന്നതാണ് പാരിസിന്റെ ജൈത്രയാത്രയുടെ അടിസ്ഥാനമാകുന്നത്.

മുന്‍തസസയിലെ പാരീസ് ഹൈപ്പര്‍മാര്‍കെറ്റ് ഫാമിലി ഷോപ്പിംഗ് സൗകര്യപ്രദമാക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത് .

ഗ്രോസറി ഫുഡ് , നോണ്‍ ഫുഡ്,ഫ്രഷ് ഫ്രൂട്ട്‌സ് ,വെജിറ്റബിള്‍, ഫ്രഷ് ഫിഷ്,മീറ്റ് , സലാഡ്, ഡൈലി, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്‌റ്റൈല്‍, പെര്‍ഫ്യൂം, ടെക്‌നോളേജി,വീട്ടുപകരണങ്ങള്‍, സ്‌പോര്‍ട്‌സ് ,ടോയ്സ് ,സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ മൊബൈല്‍ , വാച്ച് കൗണ്ടറുകള്‍ , കോസ്‌മെറ്റിക് കൗണ്ടറുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടന്നത്തോട് അനുബന്ധിച്ഛ് ആകര്‍ഷകമായ സമ്മാനങ്ങളും പ്രമോഷനുകളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഇസ്മായില്‍ -(സി ഇ ഒ), അഫ്‌സല്‍ കെ – ഡയറക്ടര്‍ ഓപ്പറേഷന്‍സ് , ജാഫര്‍ ടി കെ – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ , ശംസുദ്ധീന്‍ – ഫിനാന്‍സ് മാനേജര്‍ , ഹാഷിം പി ബി – ജനറല്‍ മാനേജര്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!