തൊഴിലന്വേഷകര്‍ക്ക് കെയര്‍ ദോഹ ശില്‍പ്പശാല സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ പ്രവാസി തൊഴിലന്വേഷകര്‍ക്കായി കെയര്‍ ദോഹ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു .തൊഴില്‍ അന്വേഷണ മാര്‍ഗങ്ങള്‍, അന്വേഷണ രീതി,തൊഴില്‍ അഭിമുഖങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള വഴികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതായിരുന്നു ശില്‍പ്പശാല. യൂത്ത് ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ അന്‍പതിലേറെ പേര്‍ പങ്കെടുത്തു.
ജോലി അപേക്ഷകര്‍ക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും തൊഴില്‍ പരിചയവും ഉയര്‍ത്തിക്കാട്ടി തൊഴില്‍ദാതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തില്‍ അഭിമുഖങ്ങളില്‍ മികച്ച നിലവാരം കാഴ്ചവക്കുന്നതിനാവശ്യമായ വിദ്യകളും നിര്‍ദേശങ്ങളും പങ്കുവെച്ച ശില്‍പ്പശാലക്ക് പ്രശസ്ത എച്ച്.ആര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.ആരിഫ് കെ.എ നേതൃത്വം നല്‍കി.തൊഴില്‍ മേഖലയിലെ സ്വയം നവീകരണ സാധ്യതകള്‍, തൊഴില്‍ സുരക്ഷയുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലുള്ള കരിയര്‍ രംഗത്തെ മത്സരങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം സദസ്സുമായി സംവദിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.കെയര്‍ ഡയറക്ടര്‍ അഹമദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു.കെയര്‍ എക്സിക്യൂട്ടീവ് അംഗം ഷംസീര്‍ അബൂബക്കര്‍ പരിപാടി നിയന്ത്രിച്ചു. കെയര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷമീല്‍, റമീസ്, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.