പ്രഥമ ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പ് ഏപ്രിലില്‍

ദോഹ: ഖത്തറിന്റെ അമീര്‍ കപ്പ് ചാമ്പ്യന്‍മാരായ അല്‍ അറബി ഏപ്രിലില്‍ യുഎഇയുടെ പ്രസിഡന്റ് കപ്പ് ജേതാവായ ഷാര്‍ജ എഫ്സിയെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നേരിടും.
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഖലീഫ അല്‍ സുവൈദിയും യുഎഇ പ്രോ ലീഗ് ചെയര്‍മാന്‍ അബ്ദുല്ല നാസര്‍ അല്‍ ജുനൈബിയും ഖത്തര്‍-യുഎഇ സൂപ്പര്‍ ഷീല്‍ഡ് ആന്‍ഡ് കപ്പിന്റെ ആദ്യ പതിപ്പിനുള്ള കരാറില്‍ പത്രസമ്മേളനത്തില്‍ ഒപ്പുവച്ചു.
അല്‍ അറബിയും ഷാര്‍ജ എഫ്സി സൂപ്പര്‍ കപ്പും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 12ന് ദോഹയില്‍ നടക്കും. അടുത്ത ദിവസം 2024 ഏപ്രില്‍ 13 ന്, സൂപ്പര്‍ ഷീല്‍ഡ് മത്സരത്തില്‍ അല്‍ ദുഹൈല്‍ യുഎഇയില്‍ ഷബാബ് അല്‍ അഹ് ലിയെ നേരിടും.