Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

10 ദിവസത്തെ വിസിറ്റ് ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി

അമാനുല്ല വടക്കാങ്ങര

ദോഹ, ഖത്തര്‍: 10 ദിവസത്തെ വിസിറ്റ് ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. വിവിധ വര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള പട്ടങ്ങള്‍ മാനത്ത് നിറഞ്ഞപ്പോള്‍ പഴയ ദോഹ തുറമുഖത്തെ ഗ്രാന്‍ഡ് ക്രൂയിസ് ടെര്‍മിനല്‍ മനോഹരമായ ക്യാന്‍വാസായി മാറി. വിചിത്രമായ നീരാളികള്‍ മുതല്‍ ഗാംഭീര്യമുള്ള സിംഹങ്ങള്‍ വരെ, കാഴ്ചക്കാരുടെ ഭാവനകളെ പിടിച്ചിരുത്തുന്ന വൈവിധ്യമാര്‍ന്ന പട്ടങ്ങളുടെ കുതിച്ചുയരുന്ന കാഴ്ചയാണ് കൈറ്റ് ഫെസ്റ്റിവല്‍ സമ്മാനിക്കുന്നത്. പ്രവൃത്തിദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെ, വാരാന്ത്യങ്ങളില്‍ (വെള്ളി, ശനി) രാവിലെ 10 മുതല്‍ രാത്രി 10 വരെയുമാണ് ആഘോഷങ്ങള്‍. ഫെബ്രുവരി 3 വരെയാണ് ആഘോഷം.

Related Articles

Back to top button