Uncategorized

ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍ യൂത്ത് വിംഗ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഇന്ത്യന്‍ കള്‍ച്ചര്‍ സെന്റര്‍ യൂത്ത് വിംഗ് ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വക്രയിലുള്ള ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ രാവിലെ 7 മുതല്‍ 11.30 വരെ ആയിരുന്നു പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള പരിശോധന ക്യാമ്പ് നടന്നത്.വിവിധ പരിശോധനകളും തുടര്‍ ചികത്സകളും നിര്‍ദേശിച്ച ക്യാമ്പില്‍ 300 ല്‍ പരം ആളുകള്‍ പങ്കെടുത്തു.

ക്യാമ്പ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉല്‍ഘടനം ചെയ്തു# വൈസ് പ്രസിഡന്റ് സുബ്രമണിയം ഹെബ്ബഗലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മുന്‍ പ്രസിഡന്റ് പി എന്‍.ബാബുരാജന്‍,യൂത്ത് വിങ് ചെയര്‍മാന്‍ എഡ്വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെല്‍ഫെയര്‍ കണ്‍വീനര്‍ ബ്രമ്മാ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ദിശാരി നന്ദിയും പറഞ്ഞു.

Related Articles

Check Also
Close
Back to top button
error: Content is protected !!