Breaking NewsUncategorized

ഡോ. എം.പി ഷാഫി ഹാജിക്കും ജെബി കെ ജോണിനും ബിനു കുമാറിനും ബാബാ സാഹിബ് സ്‌റ്റേറ്റ് അവാര്‍ഡ്


ദോഹ.ഡോ. എം.പി ഷാഫി ഹാജിക്കും ജെബി കെ ജോണിനും ബിനു കുമാറിനും ബാബാ സാഹിബ് സ്‌റ്റേറ്റ് അവാര്‍ഡ് . ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ആറ് പതിറ്റാണ്ടുകാലം പ്രവാസി സമൂഹത്തില്‍ വിജയകരമായ സംരംഭകനായും പൊതുപ്രവര്‍ത്തകനായും നിറഞ്ഞുനിന്നത് പരിഗണിച്ചാണ് ഖത്തറിലെ എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ സാംസ്‌കാരിക നായകനുമായ ഡോ. എം. പി. ഷാഫി ഹാജിയെ പുരസ്‌കാരത്തിന് പരിഗണിച്ചത്.
ഒരു സംരംഭകന്‍ എന്ന നിലയിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മാതൃകാ വ്യകിതിത്വം എന്ന നിലയിലുമാണ് ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
കേരളത്തിലെ യുവജനോല്‍സവം മാതൃകയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കായി കലാജ്ഞലി എന്ന പേരില്‍ ഇന്റര്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് വിജയിപ്പിച്ചതാണ് മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാറിന് പുരസ്‌കാരം നേടിക്കൊടുത്തത്.
നാളെ വൈകുന്നേരം തിരവനന്തപുരം താജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് പുരസ്‌കാരം സമ്മാനിക്കും.

Related Articles

Back to top button
error: Content is protected !!