Breaking News
ഹയ്യ വിസയില്‍ ഖത്തറില്‍ പ്രവേശിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു, രാജ്യത്തുളളവര്‍ ഫെബ്രുവരി 24 നകം മടങ്ങണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഭാഗമായി നടപ്പാക്കിയ ഹയ്യ വിസ പദ്ധതി പ്രകാരം ഖത്തറില്‍ പ്രവേശനത്തിനുള്ള സമയപരിധി ഫെബ്രുവരി 10 ന് അവസാനിച്ചു. രാജ്യത്തുളളവര്‍ ഫെബ്രുവരി 24 നകം മടങ്ങണമെന്നാണ് നിലവിലുള്ള നിര്‍ദേശം. ഹയ്യ വിസ ഉടമകള്‍ക്ക് അവരുടെ ഹയ്യ വിസ എന്‍ട്രിയുടെ കാലാവധി തീരുന്നത് സംബന്ധിച്ച് ഹയ്യ പ്ലാറ്റ്ഫോമില്‍ നിന്ന് ഇമെയില്‍ ലഭിച്ചു തുടങ്ങി. അവര്‍ വീണ്ടും അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഒരു പുതിയ എന്‍ട്രി വിസയുമായി മടങ്ങണം. ”നിങ്ങള്‍ക്ക് ഹയ്യ വഴി ഖത്തര്‍ ആപ്പിലോ ഹയ്യയിലോ പുതിയ ഹയ്യ അപേക്ഷ സമര്‍പ്പിക്കാം, എന്നാണ് ഇമെയിലില്‍ പറയുന്നത്.