ഖത്തര്‍ ഫൗണ്ടേഷന്റെ കായിക ദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ശൈഖ മൗസ
ദോഹ. ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ ഈ വര്‍ഷത്തെ ദേശീയ കായിക ദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ കായികവും ആരോഗ്യകരവും സജീവവുമായ ഒരു രാജ്യവ്യാപക ആഘോഷത്തിനായി എജ്യുക്കേഷന്‍ സിറ്റിയില്‍ ഒത്തുകൂടിയിരുന്നു. ഖത്തര്‍ ഫൗണ്ടേഷന്റെ ദേശീയ കായികദിന വിനോദത്തിന് സാമൂഹിക വികസന കുടുംബ മന്ത്രാലയം സംഘടിപ്പിച്ച അല്‍ ഷഫല്ലാഹ് സെന്റര്‍ ഫോര്‍ പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റിയിലെ കുട്ടികളും ഖത്തരി ഫുട്ബോള്‍ ഇതിഹാസങ്ങളും തമ്മില്‍ നടന്ന ഫുട്ബോള്‍ മത്സരത്തോടെയാണ് തുടക്കമായത്. ”ഒരു സമൂഹമെന്ന നിലയില്‍, സാമൂഹിക പ്രതിബന്ധങ്ങള്‍ തകര്‍ക്കുകയും എല്ലാവര്‍ക്കും അവരുടെ കഴിവുകള്‍ പരിഗണിക്കാതെ തന്നെ കായിക അവസരങ്ങളിലേക്ക് തുല്യ പ്രവേശനം ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് സാമൂഹിക വികസന, കുടുംബ മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷന്‍ ടീം മേധാവി അല്‍ ജാസി അല്‍ അന്‍സി പറഞ്ഞു.