Uncategorized

ഖത്തര്‍ ദേശീയ കായികദിനം ആഘോഷിച്ച് യൂത്ത് ഫോറം

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തില്‍ കായിക-വ്യായാമ പ്രവര്‍ത്തനങ്ങളുടെ നേട്ടത്തെയും ആരോഗ്യകരമായ ജീവിതശൈലി പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാധാന്യത്തെയും കുറിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ അവബോധം ഉയര്‍ത്തുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ അഭിപ്രായപ്പെട്ടു. പൗരന്മാരും പ്രാവസികളുമടങ്ങുന്ന സമൂഹത്തിനും അവരുടെ ആരോഗ്യത്തിനും ഖത്തര്‍ നല്‍കുന്ന പ്രാധാന്യത്തിനുദഹരണമാണ് ദേശീയ കായികദിനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദീന ഖലീഫ സോണില്‍ ‘രീഷ 2024’ എന്ന പേരില്‍ ഇന്റര്‍ യൂണിറ്റ് ബാഡ്മിന്റണ്‍ സംഘടിപ്പിച്ചു. മെസീല ഇന്റര്‍നാഷണല്‍ ബ്രിട്ടീഷ് സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 10 ടീമുകള്‍ പങ്കെടുത്തു. ഡബിള്‍സ് ഫൈനലില്‍ മദീന ഖലീഫ യൂണിറ്റിലെ റഷാദ്-അജ്മല്‍ സഖ്യം ജേതാക്കളായപ്പോള്‍ ദഫ്ന യൂണിറ്റിലെ ഖലീല്‍-അഖീല്‍ സഖ്യം റണ്ണേഴ്സ് അപ്പായി. യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഫൈസല്‍, കായിക വിഭാഗം കണ്‍വീനര്‍ അഫ്സല്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സോണല്‍ സമിതി അംഗങ്ങളായ നഈം, ഷാദില്‍, മിദ്ലാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുമാമ സോണില്‍ ‘തുമാമ സൂപ്പര്‍ കപ്പ് 2024’ എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്റര്‍ യൂണിറ്റ് ടൂര്‍ണമെന്റ് കലാശപ്പോരില്‍ മഅ്മൂറ എഫ്.സിയെ പരാജയപ്പെടുത്തി നാദി നുഐജ കിരീടം നേടി. സി.ഐ.സി തുമാമ സോണ്‍ പ്രസിഡന്റ് മുഷ്താഖ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കിരീടദാന ചടങ്ങില്‍ യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍, ജനറല്‍ സെക്രട്ടറി ഹബീബ് റഹ്‌മാന്‍, കേന്ദ്ര എക്സിക്യൂട്ടിവ് സമിതി അംഗം അസ് ലം തൗഫീഖ്, സോണല്‍ പ്രസിഡന്റ് റഷാദ് മുബാറക് അമാനുല്ല, സമിതി അംഗങ്ങളായ ഇര്‍ഫാന്‍, മുഅ്മിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദോഹ സോണില്‍ ‘ദോഹ ലീഗ് സോക്കര്‍ സാഗാ സീസണ്‍ 2’ എന്ന പേരില്‍ സംഘടിപ്പിച്ചു . വക്റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ ബിന്‍ മഹ്‌മൂദ് എഫ്.സിയെ പരാജയപ്പെടുത്തി നജ്മ എഫ്.സി ജേതാക്കളായി. സി.ഐ.സി ദോഹ സോണ്‍ പ്രസിഡന്റ് ബഷീര്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് ഫോറം ദോഹ സോണ്‍ പ്രസിഡന്റ് മാഹിര്‍ മുഹമ്മദ്, സെക്രട്ടറി ബാസിത്, സമിതി അംഗങ്ങളായ താലിഷ്, നജീബ്, അബ്ദുല്‍ റഹീം, നിഹാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമാപന ചടങ്ങില്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ഹബീബ് റഹ്‌മാന്‍, വൈസ് പ്രസിഡന്റ് ആരിഫ് അഹ്‌മദ്, അഹ്‌മദ് അന്‍വര്‍, വിമന്‍ ഇന്ത്യ ദോഹ സോണല്‍ പ്രസിഡന്റ് സറീന ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

റയ്യാന്‍ സോണില്‍ ‘കുര്‍റയ്യാന്‍ സീസണ്‍ 4’ എന്ന പേരില്‍ ഇന്റര്‍ യൂണിറ്റ് ഫുട്ബോള്‍ സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ അല്‍ അത്വിയ്യ യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനലില്‍ അസീസിയ യൂണിറ്റ് റണ്ണേഴ്സ് അപ്പായി. മികച്ച താരമായി ഷാദ്, മികച്ച ഗോള്‍കീപ്പറായി ജൗഹര്‍ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന ചടങ്ങില്‍ സോണല്‍ പ്രസിഡന്റ് തൗഫീഖ് എം.എസ്, സി.ഐ.സി റയ്യാന്‍ സോണ്‍ പ്രസിഡന്റ് സുധീര്‍, യൂത്ത് ഫോറം കേ്ന്ദ്ര സമിതി അംഗങ്ങളായ ഷുക്കൂര്‍, ആസാദ് എന്നിവര്‍ പങ്കെടുത്തു. സോണല്‍ സമിതി അംഗവും ടൂര്‍ണമെന്റ് കണ്‍വീനറുമായ അസ്ജദ് അലി, മറ്റു സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!