Breaking NewsUncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ മൊയ്തുപ്പയാണ് നിര്യാതനായത്. 74 വയസ്സായിരുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സ്വദേശിയാണ് .

ദീര്‍ഘകാലം ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോറന്‍സിക് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മൊയ്തുപ്പ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ടായിരുന്ന എ മുഹമ്മദലി സഹോദരനാണ് . സൈഫുന്നീസയാണ് ഭാര്യ.
ഖമറുന്നീസ, അനസ് മൊയ്തുപ്പ , അമീന്‍ , സാദിയ , ഷിഫ എന്നിവര്‍ മക്കളും ഷാജുദ്ധീന്‍, റിയാസ്, സനില, അസ്‌ന അമീന്‍ എന്നിവര്‍ മരുമക്കളുമാണ് .

Related Articles

Back to top button
error: Content is protected !!