Local News

കായല്‍മഠത്തില്‍ സെയ്താലിക്കുട്ടി ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് സമൃദ്ധിയില്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രവാസി മലയാളിയായ കായല്‍മഠത്തില്‍ സെയ്താലിക്കുട്ടി അക്ഷരാര്‍ഥത്തില്‍ ജൈവ കൃഷിയുടെ ഉപാസകനാണ് .മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടര്‍ നടക്കാവിലെ കാര്‍ഷിക കുടുംബമായ കായല്‍മഠത്തില്‍ ജനിച്ചുവളര്‍ന്ന സെയ്താലിക്കുട്ടി ചെറുപ്പം മുതലേ കൃഷിയോട് താല്‍പര്യമുള്ള പ്രകൃതമായിരുന്നു. യൗവ്വനാരംഭത്തിലേ ഖത്തറിലെത്തിയ അദ്ദേഹം കണ്ട് വളര്‍ന്ന കൃഷി സംസ്‌കാരം മരുഭൂമിയിലും പരീക്ഷിച്ച് വിജയം വരിച്ചത് പ്രവാസി സമൂഹത്തിന് മാതൃകയാണ് . മനസ് വെച്ചാല്‍ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം മരുഭൂമിയിലും സ്വന്തമായ കൃഷി ചെയ്യാമെന്ന മഹത്തായ പാഠമാണ് അദ്ദേഹം നല്‍കുന്നത്.
അദ്ദേഹമിപ്പോള്‍ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് സമൃദ്ധിയിലാണ്.
കോളിഫ്‌ളവര്‍, കാബേജ് എന്നിവയാണ് ഈ സീസണില്‍ കൂടുതലായും വളരുന്നരുന്നത്.
ജൈവ പച്ചക്കറികള്‍ 66162012, 55978046 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!