നടുമുറ്റം ഖത്തര്‍ സന നസീം പ്രസിഡന്റ്, ഫാത്വിമ തസ്നീം ജനറല്‍ സെക്രട്ടറി
ദോഹ : ഖത്തറിലെ മലയാളി വനിതകള്‍ക്കിടയില്‍ സജീവ സാന്നിധ്യമായ നടുമുറ്റം ഖത്തറിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സന നസീം ( തൃശൂര്‍) ജനറല്‍ സെക്രട്ടറി ഫാത്തിമ തസ്നിം ( കാസര്‍ഗോഡ് ) ട്രഷറര്‍ റഹീന സമദ് ( കോഴിക്കോട് ) എന്നിവരാണ് മുഖ്യഭാരവാഹികള്‍.
വൈസ് പ്രസിഡന്റുമാരായി നജ്ല നജീബ് കണ്ണൂര്‍ (സംഘടന വകുപ്പ്) ലത കൃഷ്ണ വയനാട് (കല-കായികം)റുബീന മുഹമ്മദ് കുഞ്ഞി കാസര്‍ഗോഡ് ( കമ്യൂണിറ്റി സര്‍വീസ്) എന്നിവരെയും തിരഞ്ഞെടുത്തു.സെക്രട്ടറിമാരായി സിജി പുഷ്കിന് തൃശൂര്‍ (കമ്യൂണിറ്റി സര്‍വീസ്),വാഹിദ സുബി മലപ്പുറം (പി ആര്,മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. .വിവിധ വകുപ്പ് കണ്‍വീനര്‍മാരായി സുമയ്യ തഹ്സീന് ( തിരുവനന്തപുരം ),ഹുദ എസ് കെ ( വയനാട് ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സജ്ന സാക്കി(മലപ്പുറം),ആബിദ സുബൈര്‍(തൃശൂര്‍),ജോളി തോമസ് (കോട്ടയം),അജീന അസീം(തിരുവനന്തപുരം),ആയിഷ മുഹമ്മദ്(കണ്ണൂര്‍),നിജാന (കണ്ണൂര്‍),ജമീല മമ്മു (കണ്ണൂര്‍),രമ്യ നമ്പിയത്ത്(പാലക്കാട്),സകീന അബ്ദുല്ല(കോഴിക്കോട്),നിത്യ സുബീഷ്(കോഴിക്കോട്),ഖദീജാബി നൌഷാദ്(തൃശൂര്‍),ഹനാന് (കോഴി ക്കോട്),രജിഷ പ്രദീപ്(മലപ്പുറം) ,ഫരീദ(വയനാട്),അഹ്സന കരിയാടന്‍(കണ്ണൂര്‍),മുബഷിറ ഇസ്ഹാഖ്(മലപ്പുറം),സനിയ്യ കെ സി(കോഴിക്കോട്),വാഹിദ നസീര്‍(എറണാകുളം),നുഫൈസ എം ആര്(കണ്ണൂര്‍),ഹുമൈറ അബ്ദുല്‍ വാഹദ്(കണ്ണൂര്‍) എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍. പത്ത് മേഖല കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൌണ്‍സില്‍ അംഗങ്ങളാണ് നടുമുറ്റം കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മജീദലി, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.