കെഎംസിസി വൃക്ക ബോധവല്‍കരണ ക്യമ്പ് – കാര്‍ഡ്സ് ന് തുടക്കം കുറിച്ചു
ദോഹ : കെഎംസിസി വൃക്ക ബോധവല്‍കരണ ക്യമ്പ് – കാര്‍ഡ്സ് ന് തുടക്കം കുറിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നെഫ്രോളജി വകുപ്പുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടി .
മലപ്പുറം കെഎംസിസി കമ്മറ്റി നടത്തിയ ഹെല്‍ത്ത് അവാര്‍നെസ് പരിപാടി കാര്‍ഡ്സ് കെഎംസിസി ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉത്ഘാടനം നിര്‍വഹിക്കുകയും, കെഎംസിസി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ സമദ് മെഡിക്കല്‍ ടീമിന് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു,കെഎംസിസി സ്റ്റേറ്റ് -ജില്ലാ ഹെല്‍ത്ത് വിംഗിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധനയും നടന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നെഫ്രോളജി ഡിപ്പാര്‍ട്‌മെന്റ് അസ്സോസിയേറ്റ്
കണ്‍സള്‍ട്ടന്റുമാരായ ഡോ:റംസി ,ഡോ :ഷഫീഖ് താപ്പി ,ഇന്‍ഡ്യന്‍ ഡോക്ടര്‍സ് ക്ലബ് സെക്രട്ടറി ഡോ :സുനില്‍ ഹസ്സന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹമദ് ഹോസ്പിറ്റലിലെ കിഡ്നി രോഗ വിദഗ്ദന്‍
സ്‌പെഷ്യലിസ്റ്റ് ഡോ.ജോഷ്വാ ‘ആരോഗ്യമുള്ള വൃക്ക എല്ലാവര്‍ക്കും ‘എന്ന വിഷയത്തില്‍ ക്‌ളാസെടുത്തു.
തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ ഡോ :ഫര്‍ഹാന്‍ ,അഫ്‌സല്‍ മുനാഫര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിആര്‍ വിവരണ ക്ലാസ് നടന്നു. ‘പ്രമേഹവും റമദാനും ‘എന്ന വിഷയത്തില്‍ കെ.എം.സി.സി സ്റ്റേറ്റ് ഹെല്‍ത്ത് വിങ് കണ്‍വീനറും യുണീഖ് നഴ്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റുമായ ലുത്ഫി കലമ്പന്‍ ക്ലാസ്സെടുത്തു .
മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് സവാദ് വെളിയംകോട് ,ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങാശ്ശേരി ,ട്രഷറര്‍ റഫീഖ് പള്ളിയാല്‍ക്കല്‍ , സ്റ്റേറ്റ് സെക്രട്ടറിയും ഹെല്‍ത്വിങ് ഇന്‍ ചാര്‍ജ് ഷംസു വാണിമേല്‍ ,ജില്ലാ ഹെല്‍ത് വിങ് ഇന്‍ചാര്‍ജ് മെഹ്ബൂബ് ,ജില്ലാ ഹെല്‍ത്വിങ് ചെയര്‍മാന്‍ ഫൈറൂസ് , വൈസ് ചെയര്‍മാന്‍ അക്ബര്‍ വാഴക്കാട് സെക്രെട്ടറി ലയിസ് കുനിയില്‍ ,മുനീര്‍ പടര്‍ക്കടവ് ,ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി,സ്റ്റേറ്റ് ,ജില്ലാ ഹെല്‍ത്ത് വിങ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .