Breaking News
ഖത്തറും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്ത തൊഴില്‍ പരിപാടി നാല് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്ത തൊഴില്‍ പരിപാടി നാല് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. തൊഴില്‍ അന്തരീക്ഷം വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിയെ നേരിടാന്‍ അവരെ പരിശീലിപ്പിക്കാനും യോഗ്യത നേടാനും ദേശീയ തൊഴിലാളികളുടെ മത്സരശേഷി ഉയര്‍ത്താനും ലക്ഷ്യമിട്ടാണിത്.
ഖത്തറിനെ പ്രതിനിധീകരിച്ച് തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമീഖ് അല്‍ മറിയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഗില്‍ബുമാണ് കരാറില്‍ ഒപ്പുവെച്ചത്.