Uncategorized
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷമായി പാസേജ് ടു ഇന്ത്യ , ഇന്ന് സമാപിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷമായി പാസേജ് ടു ഇന്ത്യ. വ്യാഴാഴ്ചയാരംഭിച്ച ത്രിദിന സാംസ്‌കാരിക മാമാങ്കമായ പാസേജ് ടു ഇന്ത്യയിലേക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ബോധവല്‍ക്കരണ സെഷനുകളും ആഘോഷത്തിന് മാറ്റുകൂട്ടി.
സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം, നാനാത്വത്തില്‍ ഏകത്വം എന്നിവ ആഘോഷിക്കുന്നതിനാണ് ഐസിസി ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷം തികയുന്ന ആഘോഷം കൂടിയാണിത്. ആഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും.
ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ എംബസി, ഖത്തര്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പാസേജ് ടു ഇന്ത്യ നടക്കുന്നത്.