Local News

പാസേജ് ടു ഇന്ത്യക്ക് കൊടിയിറങ്ങി

അമാനുല്ല വടക്കാങ്ങര

ദോഹ. കലയും സംസ്‌കാരവും വിനോദവും സമന്വയിപ്പിച്ച് ഇന്തോ ഖത്തര്‍ സൗഹൃദത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ത്രിദിന സാംസ്‌കാരിക മാമാങ്കമായ പാസേജ് ടു ഇന്ത്യ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി പതിനായിരങ്ങള്‍ ഒഴുകിയെത്തിയ സാംസ്‌കാരികാഘോഷം ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷം തികയുന്നതിന്റെ സവിശേഷമായ അടയാളപ്പെടുത്തലുകള്‍ കൂടിയായി .

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എപി മണികണ്ഠന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റിയും സംഘാടക സമിതിയും മികച്ച പരിപാടികളോടെ ആഘോഷം അവിസ്മരണീയമാക്കി. കലാപരിപാടികള്‍ക്കപ്പുറം ദീര്‍ഘകാല പ്രവാസികളെ ആദരിച്ചും സംഘാടകര്‍ ആഷോഷത്തിന് നിറം പകര്‍ന്നു.

കലയും സംഗീതവും സംസ്‌കാരവും കോര്‍ത്തിണക്കിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ പാസേജ് ടു ഇന്ത്യയെ കൂടുതല്‍ ജനകീയമാക്കി.

Related Articles

Back to top button
error: Content is protected !!