Local News
ഫോക് ഖത്തര്‍ സുഹൂര്‍ പാര്‍ട്ടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പങ്കെടുത്തു
ദോഹ. ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ച സുഹൂര്‍ പാര്‍ട്ടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പങ്കെടുത്തു. ഖത്തര്‍ ഇന്ത്യയോട് കാണിക്കുന്ന പരിഗണനക്ക് അദ്ദേഹം നന്ദി പറയുകയും ഫോക്കിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്, ജനറല്‍ സിക്രട്ടറി മോഹന്‍ കുമാര്‍, സിക്രട്ടറി അബ്രഹാം ജോസഫ്, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ,ജനറല്‍ സിക്രട്ടറി കെ.വി.ബോബന്, ഐസ് എസ് സി സിക്രട്ടറി നിഹാദ്, ഐ ബി പി എന്‍ വൈസ് പ്രസിഡണ്ടും ഫോക്ക് രക്ഷാധികാരിയുമായ കെ.പി.അഷ്റഫ് എന്നിവരും ഖത്തറിലെ സാമൂഹിക സാംസ്കാരിക ബി സിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു.
ഫോക് പ്രസിഡണ്ട് കെ.കെ.ഉസ്മാന് അദ്ധ്യക്ഷ വഹിച്ചു. സിക്രട്ടറി വിപിന്‍ പുത്തൂര്‍ സ്വാഗതവും രജ്ഞിത്ത് ചാലില്‍ നന്ദിയും പറഞ്ഞു.