Local News
ലോക ഓറല്‍ ഹെല്‍ത്ത് ദിനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ സൗജന്യ ദന്ത പരിശോധനയുമായി ഇബ്തിസാം മെഡിക്കല്‍ സെന്റര്‍
ദോഹ. ലോക ഓറല്‍ ഹെല്‍ത്ത് ദിനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ സൗജന്യ ദന്ത പരിശോധനയുമായി ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ രംഗത്ത്. മാര്‍ച്ച് 27 വരെ മുന്‍കൂട്ടി അപ്പോയന്റ്മെന്റ് എടുക്കുന്നവര്‍ക്കാണ് സൗജന്യ ദന്ത പരിശോധന ലഭിക്കുക. അപ്പോയിന്റ്മെന്റുകള്‍ക്കായി 44670766 എന്ന നമ്പറില്‍ വിളിക്കുകയോ 33011800 എന്ന വാട്ട്സ്ആപ്പില്‍ ബന്ധപ്പെടുകയോ ചെയ്യുക.