Local News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന നാല്‍പത്തിയേഴാമത് വിദേശ വിമാനക്കമ്പനിയായി ആകാശ എയര്‍

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന നാല്‍പത്തിയേഴാമത് വിദേശ വിമാനക്കമ്പനിയായി ആകാശ എയര്‍ മാറി. മാര്‍ച്ച് 28 നാണ് ആകാശ് എയറിന്റെ ആദ്യ വിമാനം മുംബൈയില്‍ നിന്ന് ദോഹയില്‍ എത്തിയത്.

2024 മാര്‍ച്ച് 28-ന് എച്ച്‌ഐഎയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദ് അല്‍ ജാബിര്‍ – ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍, വിപുല്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍, നീലു ഖത്രി,ആകാശ എയര്‍ സഹസ്ഥാപകനും എസ്വിപി ഇന്റര്‍നാഷണലും – സുജാത കുമാര്‍ സൂരി, എസ്വിപി ഫിനാന്‍സ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് – എച്ച്‌ഐഎ, പ്രവീണ്‍ അയ്യര്‍, സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും – ആകാശ എയര്‍, ഹര്‍ജീന്ദര്‍ സിംഗ്, വൈസ് പ്രസിഡന്റ് എയര്‍പോര്‍ട്ട്‌സ് – ആകാശ എയര്‍, സാഗര്‍ നായിക്, വൈസ് പ്രസിഡന്റ് സെയില്‍സ് – ആകാശ എയര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

‘ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകളോടെയാണ് , ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈന്‍ ദോഹയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് ആരംഭിച്ചത്.

Related Articles

Back to top button
error: Content is protected !!